പുറമേരി :(https://nadapuram.truevisionnews.com/) കോഴിക്കോട് ജില്ലാ പഞ്ചായത്ത് എടച്ചേരി ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി വത്സലകുമാരി ടീച്ചറുടെ തെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ നടന്നു.
ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.ടി. അബ്ദു റഹിമാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഡി.സി.സി പ്രസിഡണ്ട് കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി വി.പി. കുഞ്ഞമ്മദ് മാസ്റ്റർ, മോഹനൻ പാറക്കടവ്, ആവോലം രാധാകൃഷ്ണൻ, പ്രമോദ് കക്കട്ടിൽ, അഡ്വ.എ സജീവൻ, സി.പവിത്രൻ, കെ.മുഹമ്മദ് സാലി, പി.അജിത്ത്, ടി.കുഞ്ഞിക്കണ്ണൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി കെ. വത്സല കുമാരി ടീച്ചർ, ബ്ലോക്ക് സ്ഥാനാർത്ഥികളായ എ.പി. മുനീർ, ശ്രീജ മണികണ്ഡൻ എന്നിവർ സംസാരിച്ചു. കെ.ടി. അബ്ദുറഹിമാൻ (ചെയർമാൻ), സി പവിത്രൻ (ജന:കൺവീനർ), ടി. കുഞ്ഞിക്കണ്ണൻ (ഖജാൻജി) എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ ഭാരവാഹികൾ.
Campaign, UDF, Election, Campaign Convention










































