നാദാപുരം : ( https://nadapuram.truevisionnews.com/) സിപിഐഎം രക്തസാക്ഷി കെ.പി കുഞ്ഞിരാമനുമായി ബന്ധപ്പെടുത്തി സംഘർഷമുണ്ടാക്കൽ എഐ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ വളയം പൊലീസ് കേസെടുത്തു. ലോക്കൽ സെക്രട്ടറി എൻ.പി വാസുവിൻ്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
തെരഞ്ഞെടുപ്പിൽ വാണിമേൽ ഗ്രാമപഞ്ചായത്തിൽ പരാജയ ഭീതി പൂണ്ട യുഡിഎഫ് നാടിനാകെ വലിയ അപകടം സൃഷ്ടിക്കുന്ന പ്രചാരങ്ങളുമായാണ് മുന്നോട്ടു പോകുന്നതെന്ന് ലോക്കൽ കമ്മറ്റി പ്രസ്താപനയിൽ പറഞ്ഞു.
എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പടച്ചുവിട്ട ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ പതിനാലാം വാർഡ് സ്വാതന്ത്ര സ്ഥാനാർഥിക്കെതിരെ തികച്ചും ജനാധിപത്യ വിരുദ്ധമായ പ്രചാരണമാണ് അഴിച്ചുവിട്ടിരിക്കുന്നതെന്നും സിപിഐ എം ചൂണ്ടികാട്ടി.
നൂതന സാങ്കേതിക വിദ്യയുടെ മുഖംമൂടി ധരിച്ചു കൊണ്ട് വാണിമേലിന്റെ സമാധാനം തകർക്കാനുള്ള നീക്കമാണ് യുഡിഎഫ് നടത്തുന്നത്. വാണിമേലിലെ ജനങ്ങൾ ഏറെ ത്യാഗം സഹിച്ചും വിലകൊടുത്തും ഉണ്ടാക്കിയെടുത്ത സമാധാനന്തരീക്ഷത്തെ നേതൃ സ്ഥാനത്തിരിക്കുന്ന ഏതൊക്കെയോ വ്യക്തികളുടെ കേവലമായ സങ്കുചിത താല്പര്യങ്ങൾക്ക് വേണ്ടി ബലി കൊടുക്കാനുള്ള നീക്കം അങ്ങേയറ്റം പ്രതിഷേധർഹമാണ്, അപലപനീയമാണ്.
മാന്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം ജനാധിപത്യത്തിന്റെ മഹത്വത്തെ പോലും പാലിക്കാതെയുള്ള ഇത്തരം നീക്കങ്ങളെ വാണിമേലിൽ ജനത തള്ളിക്കളയും എന്നതിൽ തർക്കമില്ല. വികസനവും വർഗീയ രാഷ്ട്രീയവും അടക്കമുള്ള വിഷയങ്ങൾ രാഷ്ട്രീയപരമായും ആശയപരമായും ചർച്ചചെയ്യപ്പെടേണ്ട ഇത്തരം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ അമ്പേ പരാജയപ്പെട്ടുപോയ ഭരണത്തിന്റെയും ആഭ്യന്തര പ്രശ്നങ്ങളുടെയും ചതുപ്പിൽ പെട്ടുഴലുന്ന യുഡിഎഫ് ഇത്തരം തരം താണ നീക്കങ്ങളുമായി ഇനിയും സാമൂഹ്യമാധ്യമങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപെടാൻ സാധ്യത ഏറെയാണ്.
ജനാധിപത്യത്തെ സ്നേഹിക്കുന്ന ഓരോരുത്തരും ഇത്തരം പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഉത്തമമായ രാഷ്ട്രീയ ബോധത്തോടെ തെരഞ്ഞെടുപ്പിനെ നോക്കിക്കാണണമെന്നും എൽഡിഎഫ് ആഹ്വാനം ചെയ്യുന്നു.
Police register case on AI video, CPM local secretary, Valayam complaint




































