Featured

അനുസ്മരണ ദിനം; അത്തൂർ കണ്ടി കൃഷ്ണൻ നായരുടെ ചരമവാർഷികം ആചരിച്ചു

News |
Nov 26, 2025 12:39 PM

ഇരിങ്ങണ്ണൂർ :(https://nadapuram.truevisionnews.com/) മുൻ എടച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ടും മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമായിരുന്ന അത്തൂർ കണ്ടി കൃഷ്ണൻ നായരുടെ പന്ത്രണ്ടാം ചരമവാർഷികദിനം ആചരിച്ചു.

വിവിധ പരിപാടികളോടെയാണ് ഇരിങ്ങണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ ചരമവാർഷികദിനം ആചരിച്ചത്. രാവിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.

മണ്ഡലം പ്രസിഡണ്ട് എം .കെ. പ്രേംദാസ് അധ്യക്ഷത വഹിച്ച അനുസ്മരണ പരിപാടി ബ്ലോക്ക് പ്രസിഡണ്ട് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.

കെ.രമേശൻ, എം.സി മോഹനൻ, എം.പി ശ്രീധരൻ, പി.സുമലത, മുഹമ്മദ് കോവുക്കൽ, കെ.വാസുദേവൻ,കെ വി ശ്രീധരൻ, പി. സുനിത. കെ.ശ്രീധരൻ, പി.വിനോദൻ തുടങ്ങിയവർ സംസാരിച്ചു.


Remembrance Day, Iringannoor, Athur Kandi Krishnan Nair

Next TV

News Roundup






Entertainment News