കല്ലാച്ചി:( nadapuram.truevisionnews.com) തെരുവുനായ ആക്രമണത്തില്‍ നാലു പേർക്ക് പരിക്ക്. സംസ്ഥാന പാതയില്‍ മിനി സിവില്‍ സ്റ്റേഷന്‍ റോഡിനു സമീപത്ത് വെച്ചും കുമ്മങ്കോട് റോഡ് കവലയ്ക്ക് സമീപത്ത് വെച്ചുമാണ് ആക്രമണം നടന്നത്.
ഇവര്‍ സഞ്ചരിച്ച ബൈക്കിന് നേരെ തെരുവുനായകള്‍ ചാടുകയായിരുന്നു. പരിക്കേറ്റ കടമേരി സ്വദേശികളായ ശിബില്‍(24), ജുമാന്‍(22) എന്നിവരെ വടകര സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരെ നാദാപുരം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Stray dog attack, Kallachi











































