ദേശീയ ശാസ്ത്രമേള; നീരജിന് വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സ്വീകരണം

ദേശീയ ശാസ്ത്രമേള; നീരജിന് വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സ്വീകരണം
Nov 25, 2025 07:04 PM | By Roshni Kunhikrishnan

വളയം:( nadapuram.truevisionnews.com) ഭോപ്പാലിൽ നടന്ന ദേശീയ ശാസ്ത്ര മേളയിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത വളയം ഗവ: ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി നീരജ് ടി നാടിന് അഭിമാനമായി . വളയം മഞ്ചാന്തറ സ്വദേശി തറേമ്മൽ രാജേഷിൻ്റെയും വയനാട് കുഞ്ഞോം ഗവ: ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക രജിനയുടെയും മകനാണ് നീരജ്.

കഴിഞ്ഞ ഒരാഴ്ചയായി ഭോപ്പാലിൽ വെച്ച് നടന്ന ദേശീയ ശാസ്ത്ര മേളയിൽ പങ്കെടുത്ത് തിരിച്ചെത്തിയ നീരജിനും ഗൈഡ് ടീച്ചർ വളയം ഗവ: ഹൈസ്കൂൾ ഹെഡ്മാസ്റ്റർ മഹേഷ് മാസ്റ്റർക്കും സ്കൂൾ പി ടി എ യും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരണം നൽകി . ബാൻ്റ് വാദ്യങ്ങളുടെ അകമ്പടിയോടെ വളയം ടൗണിൽ വെച്ച് സ്വീകരിച്ച് സ്കൂളിലേക്ക് ആനയിച്ചു.

സ്കൂളിൽ നടന്ന സ്വീകരണ യോഗം പി.ടി എ പ്രസിഡൻ്റ് പി.പി.സജിലേഷ് ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ. വി പി, മഹേഷ് ടി , ഖാലിദ് സി കെ,അഷിത ടീച്ചർ, റഷീദ്.വി, ധന്യ കൊളാവിയിൽ, തുടങ്ങിയർ സംസാരിച്ചു.

National Science Fair, Neeraj T, Valayam Government Higher Secondary School

Next TV

Related Stories
എഐ വീഡിയോ; സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

Nov 25, 2025 07:36 PM

എഐ വീഡിയോ; സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

എഐ വീഡിയോ, സിപിഐഎം ലോക്കൽ സെക്രട്ടറി, വളയം പരാതിയിൽ പൊലീസ്...

Read More >>
ഉമ്മത്തൂർ വോളി ; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Nov 25, 2025 06:38 PM

ഉമ്മത്തൂർ വോളി ; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം...

Read More >>
Top Stories










News Roundup






Entertainment News