നാദാപുരം : (https://nadapuram.truevisionnews.com/)തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചാരണ ബോർഡുകളിൽ നിരോധിത പോളിസ്റ്റർ അടങ്ങിയ തുണി ഉപയോഗിക്കുന്നു എന്ന പരാതി ഉയർന്ന സാഹചര്യത്തിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് നടപടി കർശനമാക്കി.
സെക്രട്ടറി എംപി രജുലാലിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നാദാപുരം, കല്ലാച്ചി ടൗണുകളിലെ അച്ചടി ശാലകളിൽ നിന്ന് നൂറ്റിയമ്പത് കിലോയോളം വരുന്ന നിരോധിത ഉൽപ്പന്നങ്ങൾ പിടികൂടി.
ക്ലൗഡ് കല്ലാച്ചി, ആൽഫ കല്ലാച്ചി, ഓറിയോൺ കല്ലാച്ചി, സൈൻ പോയിന്റ് നാദാപുരം, റീസ നാദാപുരം എന്നീ സ്ഥാപനങ്ങൾക്കാണ് അമ്പതിനായിരം രൂപ പിഴ ചുമത്തിയത്.
പോളി എത്തലീൻ, മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അംഗീകാരമുള്ള നൂറു ശതമാനം കോട്ടൺ തുണി എന്നിവ ഉപയോഗിച്ച് മാത്രമേ ബോർഡുകളും, ബാനറുകളും തയ്യാറാക്കാൻ പാടുള്ളൂ എന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
ഇതിൽ സ്ഥാപനത്തിൻറെ പേര്, റീ സൈക്കിൾ ലോഗോ, ക്യു ആർ കോഡ് എന്നിവ ഉൾപ്പെടുത്തണം. പരിശോധനയിൽ ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി സുമതി എൻ, ഹെൽത്ത് ഇൻസ്പെക്ടർ സീന എം, ജീവനക്കാരായ രമേശ് പിസി, ജോബിറ്റ് സിബി, സജീവൻ കെ, ബിജു കെ ടി എന്നിവർ പങ്കെടുത്തു
Fine imposed for poster containing banned polyester




































