അരൂര്‍:(https://nadapuram.truevisionnews.com/) മലയാടപൊയിലില്‍ ആശങ്ക പരത്തി മഞ്ഞപ്പിത്ത വ്യാപനം. കുട്ടികള്‍ ഉള്‍പ്പെടെ 20 പേര്‍ ചികിത്സയിൽ. മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്.
ഹെല്‍ത്ത് ഇന്‍സ്‌പെ ക്ടര്‍ എം.എം. സന്ദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മലയാടപൊയിലിലെത്തി ശ്രോതസ്സ് കണ്ടെത്താനായി സംശയമുള്ള കിണറുകളിലെയും കുളങ്ങളിലെയും വെള്ളം ശേഖരിച്ച് പരിശോധനയ്ക്കയച്ചു.
സിഎ ച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ പി.വി. ഇസ്മായില്‍, ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പ്രമീള എന്നിവര്‍ കഴിഞ്ഞ ദിവസം മലയാടപൊയിലിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി എച്ച്‌ഐ എം.എം. സന്ദീപ്കുമാര്‍ അറിയിച്ചു.
Jaundice outbreak, Aroor



































