നാദാപുരം: [nadapuram.truevisionnews.com] പ്രദേശത്തെ പ്രശ്‌നബാധിത ബൂത്തുകളിൽ വോട്ടർമാർക്ക് സ്വതന്ത്രവും ഭയമില്ലാത്തതുമായ അന്തരീക്ഷം ഉറപ്പാക്കണമെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സൂപ്പി നരിക്കാട്ടേരി, കൺവീനർ അഡ്വ. സജീവൻ, ബംഗ്ലത്ത് മുഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
എടച്ചേരി പഞ്ചായത്തിലെ 18 വാർഡുകളും തൂണേരി പഞ്ചായത്തിലെ 10-ാം വാർഡിലുള്ള വെള്ളൂർ എസ്എൽപി സ്‌കൂൾ ബൂത്തും കൂടാതെ കോടഞ്ചേരി എൽപി, കച്ചേരി യു.പി, പുറമേരി പഞ്ചായത്തിലെ അരൂർ യു.പി സ്‌കൂൾ എന്നിവയും പ്രശ്‌നബാധിത കേന്ദ്രങ്ങളായി നേതാക്കൾ ചൂണ്ടിക്കാട്ടി.
സുരക്ഷാസംവിധാനങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും, ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ സഹിതം റൂറൽ എസ്പിയുടെയും ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ടുള്ള കത്തും നൽകിയിട്ടുണ്ടെന്നും യുഡിഎഫ് നേതാക്കൾ അറിയിച്ചു.
Local elections, UDF, security


































