നാദാപുരം: [nadapuram.truevisionnews.com] എൽഡിഎഫ് പ്രവർത്തകൻ പുന്നോളി ഗഫൂരിനെ മർദിച്ച സംഭവത്തിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പേരോട് സ്വദേശിയായ ഗഫൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു തൂണേരി പഞ്ചായത്ത് അഞ്ചാം വാർഡ് യുഡിഎഫ് സ്ഥാനാർഥി കെ.എം. ഷമീർ, അരിയേരി ഷബനാസ് എന്നിവർക്കെതിരെ കേസ് എടുത്തത്.
ചൊവ്വാഴ്ച രാവിലെ പേരോട് ടൗൺ സമീപം ഗഫൂർ സഞ്ചരിച്ച വാഹനത്തെ തടഞ്ഞുനിർത്തിയാണ് ആക്രമണം നടന്നതെന്നാണ് പരാതി. ആക്രമണത്തിനിടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഏകദേശം ഇരുപതിനായിരം രൂപ വില വരുന്ന മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്തതായി ഗഫൂർ പറയുന്നു.
കൈക്ക് പരിക്കേറ്റ ഗഫൂർ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
UDF candidate, police case




































.jpeg)