Dec 11, 2025 07:26 PM

നാദാപുരം:(https://nadapuram.truevisionnews.com/) രാഷ്ട്രീയ വിരോധത്തിൻ്റെ പേരിൽ ലീഗ് ഓഫീസിൽ കൂട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. കല്ലാച്ചിയിലെ വലിയ പറമ്പത്ത് മുഹമ്മദ് റോഷനാണ് യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ പരാതി നൽകിയത്. ഒമ്പതാം തീയതി രാത്രി 7 മണി മുതൽ 10 വരെ കല്ലാച്ചിയിലെ മുസ് ലിം ലീഗ് ഓഫീസ് കെട്ടിടത്തിന് മുകളിൽ തടഞ്ഞുവെച്ച് മർദ്ദിച്ചെന്നാണ് പരാതി.

വടക്കേ ചീറോത്ത് മർവാൻ, ശ്യാം, പോതികണ്ടി റാസി, ടി.വി.കെ. ഇമ്രാൻ, വടക്കേചീറോത്ത് ഹാറൂൺ, വടക്കേ ചീറോത്ത് ഷംഷാദ്, തൈക്കണ്ടി നബീൽ, ചീറോതട്ടിൽ ഹാഫിസ് എന്നിവർ ചേർന്ന് മർദ്ദിച്ചെന്ന് നാദാപുരം പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു.

Complaint of being detained and beaten at the Muslim League office in Kallachi

Next TV

Top Stories










News Roundup