നാദാപുരം : (https://nadapuram.truevisionnews.com/) വോട്ടെടുപ്പിനിടെ എടച്ചേരിയിൽ യു ഡി എഫ് ചെയർമാനായ കെഎംസിസി നേതാവിന് നേരെ അക്രമം. തൂണേരി ബ്ലോക്ക് എടച്ചേരി ഡിവിഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനും ദുബായ് കെ.എം.സി.സി നാദാപുരം മണ്ഡലം സെക്രട്ടറിയുമായ പി കെ മുഹമ്മദ് എടച്ചേരിയെയാണ് അക്രമിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സി.പി.എം പ്രവർത്തകരാണ് ക്രൂരമായി മർദ്ദിച്ചതെന്നും സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും നേതാക്കൾ പറഞ്ഞു. കയ്യൂക്ക് കൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കാമെന്നത് സി.പി.എമ്മിന്റെ വ്യാമോഹമാണെന്ന് ദുബായ് കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് പ്രസ്ഥാവിച്ചു. കെ.എം.സി. സി നേതാക്കളായ ടി കെ അബ്ബാസ്, സാലി പുതുശ്ശേരി, നസീർ കുനിയിൽ, ലൂളി റിയാസ്, ഹമീദ് നാമത്ത്, വി എ റഹീം, ബഷീർ വാണിമേൽ, അഷ്‌റഫ് എടച്ചേരി, റാഷിദ് നരിക്കോളി എന്നിവർ സന്ദർശിച്ചു.
Violence against KMCC leader in Edacheri









































.jpeg)