14 കാരന് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; പഞ്ചാര മൂസയ്ക്ക് 41വർഷം കഠിനതടവും പിഴയും വിധിച്ച് നാദാപുരം കോടതി

14 കാരന് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; പഞ്ചാര മൂസയ്ക്ക് 41വർഷം കഠിനതടവും പിഴയും വിധിച്ച് നാദാപുരം കോടതി
Dec 17, 2025 04:45 PM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com] സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ പ്രതിക്ക് 41വർഷം കഠിനതടവും 52000രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം പോക്സോ കോടതി.

14 വയസ്സുള്ള ആൺകുട്ടിയെ ലൈംഗിക അതിക്രമത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും വിധേയമാക്കിയ കേസിലെ പ്രതായ വളയം ചെറുമോത്ത് സ്വദേശി പഞ്ചാര മൂസ യെന്നഗണപതിയാട്ട് മൂസ (64 ) ക്കെതിരെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ നൗഷാദ് അലി ശിക്ഷിച്ചത്.

വളയം ചെറുമോത്ത് സ്വദേശിയായ 14വയസ്സുള്ള കുട്ടിയെ 2021 ആഗസ്ത് 31 നാണ് വളയം ടൗണിലുള്ള ബസ്സ്റ്റോപ്പിൻ്റെ കെട്ടിടത്തിൽ കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തുകയും 50 രൂപ പാരിതോഷികം നൽകുകയും ചെയ്തത് വഴി ഗുരുതരമായ അതിക്രമത്തിന് വിധേയമാക്കിയതെന്നാണ് പരാതി.

കേസിലെ പ്രതിയായ സംഭവത്തെ തുടർന്ന് കുട്ടിയും പിതാവും വളയം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോനിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമപ്രകാരവുമുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

തുടർന്ന് നാദാപുരം കൺട്രോൾ റൂം ഇൻസ്പെക്ടർ കെ ആർ രഞ്ജിത്ത് വളയം പോലീസ് ഇൻസ്പെക്ടർ എ.അജേഷ്, വളയം എ.എസ്.ഐഎൻ സി കുഞ്ഞുമോൾ എന്നിവരാണ് കേസിന്റെ അന്വേഷണം പൂർത്തീകരിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന്ന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി ലെയ്‌സൺ ഓഫീസർ പി എം ഷാനി പ്രോസിക്യൂഷൻ നടപടികളെ ഏകോപിപ്പിച്ചു.

Unnatural sexual assault, rigorous imprisonment and fine, Nadapuram court

Next TV

Related Stories
പാരഡി ഗാന ശിൽപികൾക്കെതിരെ കേസെടുക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതം;  കെപിസിസി സംസ്കാര സാഹിതി

Dec 17, 2025 09:05 PM

പാരഡി ഗാന ശിൽപികൾക്കെതിരെ കേസെടുക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതം; കെപിസിസി സംസ്കാര സാഹിതി

പാരഡി ഗാന ശിൽപികൾക്കെതിരെ കേസെടുക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതം, കെപിസിസി സംസ്കാര...

Read More >>
റിയയുടെ വേർപാട് കണ്ണീരായി; പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആകസ്മിക മരണം

Dec 17, 2025 05:36 PM

റിയയുടെ വേർപാട് കണ്ണീരായി; പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആകസ്മിക മരണം

അർബുദ രോഗത്തിന് കീഴടങ്ങി, റിയ ഫാത്തിമ...

Read More >>
താലൂക്ക് ആശുപത്രിക്ക് സമീപം അഴുക്കുചാലിലെ കോൺക്രീറ്റ് സ്ലാബ് തകർന്നു

Dec 17, 2025 01:17 PM

താലൂക്ക് ആശുപത്രിക്ക് സമീപം അഴുക്കുചാലിലെ കോൺക്രീറ്റ് സ്ലാബ് തകർന്നു

നാദാപുരം,താലൂക്ക് ആശുപത്രി,കോൺക്രീറ്റ് സ്ലാബ്...

Read More >>
Top Stories










News Roundup