Dec 20, 2025 09:23 AM

നാദാപുരം: [nadapuram.truevisionnews.com]  ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി അഹമദ് പുന്നക്കൽ വീണ്ടും ചുമതലയേൽക്കുന്നു. ഇന്ന് ചേർന്ന ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് പാർലമെൻററി ബോർഡ് യോഗത്തിലാണ് പുന്നക്കലിനെ പ്രസിഡന്റായി നിയോഗിക്കാൻ തീരുമാനമെടുത്തത്.

ഇതിനുമുമ്പ് രണ്ട് തവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പുന്നക്കൽ, വികസന രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടാണ് പൊതുസമൂഹത്തിൽ അംഗീകാരം നേടിയിരിക്കുന്നത്.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗമായും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം നിലവിൽ യുഡിഎഫ് ജില്ലാ കൺവീനറായും മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചുവരികയാണ്.

പാറക്കടവ് ടൗൺ വാർഡിൽ നിന്ന് പുന്നക്കലിന്റെ പേര് ഐക്യകണ്ഠേന മുന്നോട്ട് വച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വീണ്ടും ചെക്യാട് പഞ്ചായത്ത് ഭരണസാരഥിയായി എത്തുന്നതോടെ, വികസന പ്രവർത്തനങ്ങൾക്ക് പുതിയ വേഗം കൈവരുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.

പാർലമെൻററി ബോർഡ് യോഗത്തിൽ അഹമദ് പുന്നക്കൽ, ടി.കെ. ഖാലിദ് മാസ്റ്റർ, ടി.എം.വി. അബ്ദുൽ ഹമീദ്, ഹാരിസ് ഈന്തുള്ളതിൽ, അഹമദ് കുറുവയിൽ, സി.എച്ച്. ഹമീദ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Chekyad Panchayat, Ahmed Punnakkal

Next TV

Top Stories










News Roundup






Entertainment News