നാദാപുരം: [nadapuram.truevisionnews.com] തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ ശ്രദ്ധേയ വിജയത്തിന്റെ ആവേശത്തിൽ എടച്ചേരി പഞ്ചായത്തിൽ എൽഡിഎഫ് നേതൃത്വത്തിൽ വിജയാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
ഇതിന്റെ ഭാഗമായി തലായിൽനിന്ന് ആരംഭിച്ച വിജയാഹ്ലാദ റാലിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു. ചെമ്പതാകകൾ ഉയർത്തി നടത്തിയ റാലി, എടച്ചേരി ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയാണെന്ന സന്ദേശം നൽകുന്നതായിരുന്നു.
തുടർന്ന് നടന്ന വിജയാഘോഷ സമാപനവും എ.കണാരൻ ദിനാചരണത്തോടനുബന്ധിച്ച അനുസ്മരണ സമ്മേളനവും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.
സിപിഐ എം ഏരിയ സെക്രട്ടറി സി. സുരേന്ദ്രൻ അധ്യക്ഷനായി. പി.പി. ചാത്തു, കെ. മോഹൻദാസ്, സുരേഷ് കൂടത്താംകണ്ടി, വി.പി. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. ടി. അനിൽ കുമാർ സ്വാഗതം ആശംസിച്ചു.
Victory rally, memorial service












































.jpeg)