നാദാപുരം: [nadapuram.truevisionnews.com] കീഴൽ എസ്‌എൻ കോളേജിന്റെ നേതൃത്വത്തിലുള്ള സപ്തദിന ക്യാമ്പ് അരൂർ യുപി സ്‌കൂളിൽ ആരംഭിച്ചു. നിയുക്ത പുറമേരി പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത പരിപാടി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് കളത്തിൽ ബാബു അധ്യക്ഷത വഹിച്ചു. ഡോ. എം.കെ.രാധാകൃഷ്ണൻ, കെ.ജിഷി, സുമാലയം സുനിത, വി.ടി.ലിഗേഷ്, ആർ.അഞ്ജന എന്നിവർ പ്രസംഗിച്ചു.
Seven-day camp begins


































