നാദാപുരം:(https://nadapuram.truevisionnews.com/) കോഴിക്കോട് ജില്ലയിലെ വിലങ്ങാടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന വിലങ്ങാട്-കുഞ്ഞാം ചുരമില്ലാ പാത മലയോര നിവാസികളുടെ ദീർഘകാലത്തെ സ്വപ്നമാണ്, ചുവപ്പ് നാടകളിൽ കുരുക്കി ആ സ്വപ്നത്തെ ഇനിയും വൈകിക്കരുത്. താമരശ്ശേരി, കുറ്റ്യാടി ചുരങ്ങളിലെ പതിവ് കാഴ്‌ചയായ ഗതാഗതക്കുരുക്കിൽ നിന്ന് വലിയ തോതിൽ മോചനം നൽകാൻ പുതിയ പാതക്കാവും.
വടകര, നാദാപുരം ഭാഗങ്ങളിൽ നിന്ന് വയനാട്ടിലെ മാനന്തവാടിയിലേക്ക് വളരെ എളുപ്പത്തിൽ എത്താൻ സാധിക്കും.ചുരമില്ലാത്ത പാതയായതിനാൽ വലിയ വാഹനങ്ങൾക്കും യാത്ര സുഗമമാകും.വനം മന്ത്രാലയത്തിൽ നിന്നുള്ള അനുമതി ലഭിക്കുന്നത് ഉൾപ്പെടെ സാങ്കേതിക നടപടി ക്രമങ്ങൾക്ക് വേഗത കൂട്ടാൻ ജനപ്രതിനിധികൾ മുൻകൈ എടുക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകളിൽ ശക്തമായ ഇടപെടൽ നടത്തണമെന്നും മനുഷ്യർക്കൊപ്പം പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന ജില്ലാ യാത്ര ആവശ്യപ്പെട്ടു.
Vilangad - Wayanad Churamilla road should be made a reality







































