നാദാപുരം: [nadapuram.truevisionnews.com] വിദ്യാർഥികൾ ആഴത്തിലുള്ള അറിവുകൾ നേടിയും വിശാലമായ ചിന്താശേഷി വളർത്തിയും സമൂഹത്തിന്റെ നേതൃനിരയിലേക്ക് ഉയർന്ന് വരണമെന്ന് പ്രമുഖ ഗാന്ധിയനും എഴുത്തുകാരനുമായ പി. ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.
സ്വാമി വിവേകാനന്ദൻ, മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു തുടങ്ങിയ മഹത് വ്യക്തികളുടെ ആശയങ്ങൾ യുവതലമുറ സമഗ്രമായി പഠിക്കുകയും അവ ജീവിതത്തിൽ പ്രയോഗിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നുവരുന്ന ഇൻഫ്ലുവൻസർമാരെ അനുകരിക്കുന്നതിനു പകരം മൂല്യബോധമുള്ള നേതൃത്വമാണ് വിദ്യാർഥികൾ ലക്ഷ്യമിടേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മലബാർ കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എൻ. സി. ഷൈന യൂണിയൻ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

മലബാർ ഫൗണ്ടേഷൻ സെക്രട്ടറി വി. സി. ഇഖ്ബാൽ, അധ്യാപകരായ നിയാസ് ടി.കെ., രതീഷ്, നിസാം കായക്കൊടി, അഞ്ജു ഒ.കെ., കോളേജ് യൂണിയൻ ചെയർപേഴ്സൺ ജുമാന പി.പി. എന്നിവർ സംസാരിച്ചു. അർജുൻ എ. സ്വാഗതവും രനീഷ് സി. നന്ദി പ്രസംഗവും നടത്തി.
ചടങ്ങിനോടനുബന്ധിച്ച് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും ഇർഫാനും സഫാ മുസ്തഫയും ചേർന്ന് അവതരിപ്പിച്ച സംഗീത പരിപാടിയും അരങ്ങേറി.
P. Harindranath, Malabar College Union inauguration








































