കേരള യാത്ര: ജില്ലാ യാത്ര ഉദ്ഘാടനം വാണിമേലിൽ പ്രൗഢമായി

കേരള യാത്ര: ജില്ലാ യാത്ര ഉദ്ഘാടനം വാണിമേലിൽ പ്രൗഢമായി
Dec 23, 2025 10:24 PM | By Kezia Baby

നാദാപുരം:(https://nadapuram.truevisionnews.com/)കേരള യാത്രയുടെ ഭാഗമായ ജില്ലാ യാത്ര വാണിമേൽ ഭൂമിവാതുക്കലിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു.സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ നൂറാം വാർഷികത്തിൻ്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത്

2026 ജനുവരി 1ന് കാസർകോട് നിന്ന് ആരംഭിച്ച് 16 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന കേരള യാത്രയുടെ ഭാഗമായാണ് ജില്ലാ യാത്ര സംഘടിപ്പിച്ചത്.വെണ്ണക്കോട് അബൂബക്കർ സഖാഫി പ്രാർഥന നിർവഹിച്ചു.വി പി എം ഫൈസി വില്ല്യപ്പള്ളി,അധ്യക്ഷത വഹിച്ച ചടങ്ങിൽ

ഇസ്മായിൽ സഖാഫി തിനൂർ. (സോൺ ജനറൽ സെക്രട്ടറി ) സ്വാഗതം പറഞ്ഞു.എസ് വൈ എസ് നോർത്ത് ജില്ലാ പ്രസിഡന്റ്‌ മുനീർ സഖാഫി ഓർക്കാട്ടേറി പ്രമേയം അവതരിപ്പിച്ചു.

എം ടി ഷിഹാബുദ്ദ്ധീൻ സഖാഫി "മനുഷ്യർക്കൊപ്പം " വിഷയവാതരണം. നടത്തി.ജാഥ ലീഡർ :ടി കെ അബ്ദുറഹ് മാൻ ബാഖവി (മുസ്‌ലിം ജമാഅത്ത്, ജില്ലാ പ്രസിഡന്റ്‌ ),പ്രതീപ് കുമാർ (വാണിമേൽ പഞ്ചായത്ത് മെമ്പർ)കെ. കെ. നവാസ് (ജില്ലാ പഞ്ചായത്ത്, മെമ്പർ ),ജലീൽ ചാലക്കണ്ടി,അനസ് നങ്ങാണ്ടി, ബഷീർ കെ ബി (രിസാല ജനറൽ മാനേജർ )ഹുസൈൻ മാസ്റ്റർ കുന്നത്ത് സംസാരിച്ചു. വിവിധ സംഘടനകളുടെ ജില്ലാ നേതാക്കളായ

സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ഫാറൂഖ്‌,സയ്യിദ് അബ്ദുസ്സബൂർ ബാഹസൻ, കെ എം അബ്ദുൽ ഹമീദ് അഫ്സൽ കൊളാരി, റാഷിദ് ബുഖാരി, ഷാഫി അഹ്‌സനി, വി പി കെ ഉമറലി, നാസർ സഖാഫി അമ്പലക്കണ്ടി, ജലീൽ മുസ്‌ലിയാർ ചിയ്യൂർ, സയ്യിദ് ജിഫ്രി തങ്ങൾ പുന്നോറത്ത് അഹമ്മദ് ഹാജി തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.

പരിപാടിയുടെ ഭാഗമായി നടന്ന സി. ജി. മാർച്ച് ആവേശമായി.കൺവീനർ അസൈനാർ മദനി നന്ദി പറഞ്ഞു.


The inauguration of the district tour was held proudly in Vani Mela

Next TV

Related Stories
മെഡിസിപ്പ് കൊള്ളക്കെതിരെ  പ്രതിഷേധം സംഘടിപ്പിച്ചു

Dec 23, 2025 09:51 PM

മെഡിസിപ്പ് കൊള്ളക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു

മെഡിസിപ്പ് കൊള്ളക്കെതിരെ ...

Read More >>
നാദാപുരത്ത് കൺസ്യൂമർ ഫെഡിൻ്റെ ക്രിസ്തുമസ്–പുതുവത്സര ചന്തയ്ക്ക് തുടക്കം

Dec 23, 2025 04:14 PM

നാദാപുരത്ത് കൺസ്യൂമർ ഫെഡിൻ്റെ ക്രിസ്തുമസ്–പുതുവത്സര ചന്തയ്ക്ക് തുടക്കം

കൺസ്യൂമർ ഫെഡിൻ്റെ ക്രിസ്തുമസ്–പുതുവത്സര...

Read More >>
പുതുനേതൃത്വം; അഡ്വ കെ.എം രഘുനാഥ് നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആകും

Dec 23, 2025 01:13 PM

പുതുനേതൃത്വം; അഡ്വ കെ.എം രഘുനാഥ് നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആകും

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്,കോൺഗ്രസ് പാർലമെന്ററി...

Read More >>
Top Stories










News Roundup