Dec 27, 2025 03:36 PM

നാദാപുരം:[nadapuram.truevisionnews.com] ഇരുപതാണ്ട് നീണ്ട പഞ്ചായത്ത് ഭരണം നഷ്ടപ്പെടുത്തിയ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെകലി അടങ്ങാതെ പാർട്ടിപ്രവർത്തകർ. വാണിമേലിൽ നേതൃത്വത്തിനെതിരെ മുസ്ലിം ലീഗ് അണികളുടെ പോസ്റ്റർ യുദ്ധം തുടരുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിഭരണം പിടിച്ചെടുത്ത വാണിമേൽ പഞ്ചായത്തിൽ സിപിഐ എം നേതാവ് ടി പ്രദീപ് കുമാർ പ്രസിഡൻ്റായും മുസ്ലിം ലീഗ് കുടുംബത്തിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുർഷിന വൈസ് പ്രസിഡൻ്റായും ഇന്ന് ചുമതക്കേറ്റു.

ഇതിനിടെയാണ് ഇന്ന് വീണ്ടും മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ ചേരിതിരിഞ്ഞ് പോസ്റ്ററുകൾ ഭൂമി വാതുക്കൽ ടൗണിൽ പ്രത്യക്ഷപ്പെട്ടത്.

'ഒട്ടേറെ ത്യാഗങ്ങൾ സഹിച്ച് പൂർവ്വികർ നട്ടു വളർത്തിയ മുസ്ലിംലീഗിനെ ഗ്രൂപ്പ് കളികളിൽ കൂടി ചവച്ചരച്ച വാണിമേലിലെ ലീഗ് അണികളുടെ അഭിമാനം കളഞ്ഞ് കുളിച്ച നേതാക്കന്മാരും നിലവിലെ സ്ഥാനങ്ങളിലിരിക്കാൻ യോഗ്യരല്ല'.

'വാണിമേൽ പഞ്ചായത്തിലെ ദയനീയ പരാജയം, മുസ്ലിംലീഗ് വാണിമേൽ പഞ്ചായത്ത് കമ്മിറ്റി രാജിവെച്ച് ഒഴിയാൻ തയ്യാറാണ് എന്ന് മുസ്ലിംലീഗ് അണികൾക്ക് മുമ്പിൽ പ്രഖ്യാപിച്ച പ്രസിഡണ്ട് എം കെ മജീദ് വാക്ക് പാലിക്കുക'.

രാജി സന്നദ്ധത അറിയിച്ച വാണിമേൽ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയെ വീണ്ടും തൽസ്ഥാനത്ത് തന്നെ അവരോധിക്കാൻ ആഗ്രഹിക്കുന്നതിൽ കൂടി മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി അണികൾക്ക് നൽകുന്ന സന്ദേശമെന്താണ്? നാദാപുരം മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി നീതി പാലിക്കുക'.

'സ്വന്തം വാർഡ് ഗ്രൂപ്പ് കളിക്ക് വിട്ട് കൊടുത്ത് പരാജയം ആസ്വദിക്കുന്ന മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ കെ മൂസ്സ മാസ്റ്റർ പ്രസ്ഥാനത്തോട് അല്പമെങ്കിലും കൂറുണ്ടെങ്കിൽ രാജി നൽകി മാന്യത കാട്ടുന്നു'. എന്നിവയാണ് പോസ്റ്ററുകളിൽ പറയുന്നത്.

Muslim League cadres continue their poster war against Vani Mel leadership

Next TV

Top Stories










News Roundup