Dec 31, 2025 10:36 AM

അഴിയൂർ:(https://vatakara.truevisionnews.com/) ചോമ്പാൽ ദൃശ്യം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി രണ്ട് മുതല്‍ നാല് വരെ മുക്കാളി ടൗണിലെ ചോമ്പാൽ എൽ പി സ്കൂൾ ഹാളിൽ (ഇ വി ശ്രീധരൻ നഗറിൽ ) നടത്താൻ സംഘാടക സമിതി തീരുമാനിച്ചു.

രണ്ടിന് വൈകിട്ട് അഞ്ച് മണിക്ക് മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സിനിമ സംവിധായകൻ രാംദാസ് കടവല്ലൂർ മുഖ്യാതിഥിയാകും. മൂന്നിന് വൈകിട്ട് അഞ്ചിന് ഓപ്പൺ ഫോറത്തിൽ ശ്രീനിവാസൻ സിനിമകൾ എന്ന വിഷയത്തിൽ ചർച്ച നടക്കും. നാടകകൃത്ത് വി കെ പ്രഭാകരൻ ഫോറം ഉദ്ഘാടനം ചെയ്യും.

സിനിമ നിരൂപക എ വി ബീന മോഡറേറ്ററായിരിക്കും.നാലിന് വൈകിട്ട് അഞ്ച് മണിക്ക് സമാപന സമ്മേളനം കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്യും. മേളയില്‍.ലോകത്തിലെ വിവിധ ഭാഷകളിൽ ഇറങ്ങിയ ശ്രദ്ദേയമായ സിനിമകൾ പ്രദർശിപ്പിക്കും.

കാലത്ത് ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് പ്രദർശനം. യോഗത്തിൽ ചെയർമാൻ വി പി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി ബാബുരാജ്,, വി പി മോഹൻദാസ്, ടി ടി രാജൻ,പ്രദീപ് ചോമ്പാല. കെ എ സുരേന്ദ്രൻ, മനോജ് കുയ്യാലിൽ, സോമൻ മാഹി, അനീഷ് മടപ്പളളി, വിമല നാരായണൻ, കെ പി വിജയൻ , വി പി സുരേന്ദ്രൻ, വൈ പി കുമാരൻ . കെ വി രാജൻ, ഇ അനിൽബാബു, കെ സന്തോഷ്, കെ പി ഗോവിന്ദൻ , സി എച്ച് അച്ചുതൻ എന്നിവർ സംസാരിച്ചു.

Chombhal International Film Festival to kick off for the second time

Next TV

Top Stories










News Roundup