നാദാപുരം: [nadapuram.truevisionnews.com] കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുവജനങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചുവെന്നും യുവാക്കൾ മത്സരിച്ചയിടങ്ങളിലെല്ലാം വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചുവെന്നും യൂത്ത് കോൺഗ്രസ്സ് വിലയിരുത്തി.
തിരഞ്ഞെടുപ്പിന് ശേഷം ചേർന്ന നാദാപുരം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് യോഗത്തിലാണ് ഈ നിരീക്ഷണം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മാലോൽ യോഗം ഉദ്ഘാടനം ചെയ്തു.
നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് അനസ് നങ്ങാണ്ടി അധ്യക്ഷത വഹിച്ചു. ജനവിധിയിൽ യുവശക്തിക്ക് ലഭിച്ച അംഗീകാരം വരുംകാല പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുമെന്നും യോഗം വിലയിരുത്തി.
തിരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിച്ച തുണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പറും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ അഖില മര്യാട്ട്, ഖത്തർ ഇൻകാസ് ജില്ലാ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ഷാഹിദ് വി.പി എന്നിവർക്ക് യോഗത്തിൽ ആദരവ് നൽകി.

സാജിദ് മാസ്റ്റർ, ലാലു വളയം, സിജി ലാൽ, ജംഷി അടുക്കത്ത്, സിദ്ധാർഥ് കായക്കൊടി, ആകാശ് ചീത്തപ്പാട്, രാഖി വളയം, ഷിജിൻ ലാൽ സി. എസ് തുടങ്ങിയയവർ സംസാരിച്ചു.
Youth Congress says it has made good progress in local elections








































