മികവിന്റെ അംഗീകാരം; വളയം സർവീസ് സഹകരണ ബാങ്കിന് ഇരട്ട പുരസ്‌കാരം

മികവിന്റെ അംഗീകാരം; വളയം സർവീസ് സഹകരണ ബാങ്കിന് ഇരട്ട പുരസ്‌കാരം
Jan 2, 2026 11:26 AM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com]  വളയം സർവീസ് സഹകരണ ബാങ്കിന് ഇരട്ട പുരസ്കാരം. 2024-2025 സാമ്പത്തിക വർഷം ഡെപ്പോസിറ്റ് സമാഹരണത്തിൽ താലൂക്കിൽ ഒന്നാം സ്ഥാനവും താലൂക്കിലെ മികച്ച സഹകരണ സ്ഥാപനത്തിനുള്ള പുരസ്ക‌ാരവുമാണ് വളയം സഹകരണ ബാങ്ക് സ്വന്തമാക്കിയത്.

ബാങ്കിന് ലഭിച്ച നിക്ഷേപ വർധ നവ് വായ്പാ വിതരണം,കുടിശ്ശിക പിരിച്ചെടുക്കൽ, എന്നിവ പരിഗ ണിച്ചാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മന്ദരത്തൂർ സഹകരണ റൂറൽ ബാങ്ക് ഓഡിറ്റോറിയ ത്തിൽ നടന്ന സഹകരണവാരാഘോഷ വേദിയിൽ ജില്ലാപഞ്ചായത്ത് അംഗം കെ കെ ദിനേശൻ പുരസ്‌കാരം നൽകി.

സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആയടത്തിൽ രവീന്ദ്രൻ അധ്യക്ഷനായി.വളയം ബാങ്ക് പ്രസിഡൻ്റ് ഒ പി അശോകൻ, സെക്രട്ടറി വി പി ഷീജ, ഡയറക്ടർ കെ എൻ ദാമോദരൻ, സി എച്ച് ശങ്കരൻ കെ ലിജേഷ്, സൗമ്യലത സുമിത്ര, രജനി എന്നിവർ പുരസ്ക‌ാരം ഏറ്റുവാങ്ങി.

സഹകരണ അസി. രജിസ്ട്രാർ പി ഷിജു, അസി. ഡയറക്ടർ കെ വി ഷാജി എന്നിവർ സംസാരിച്ചു.

Double award for Valayam Service Cooperative Bank

Next TV

Related Stories
വി.പി. ദാമോദരൻ മാസ്റ്ററുടെ 13-ാം ചരമവാർഷികം ആചരിച്ചു

Jan 2, 2026 11:45 AM

വി.പി. ദാമോദരൻ മാസ്റ്ററുടെ 13-ാം ചരമവാർഷികം ആചരിച്ചു

വി.പി. ദാമോദരൻ മാസ്റ്ററുടെ ചരമവാർഷികം...

Read More >>
എൻഎസ്എസ് സപ്തദിന ക്യാമ്പ് സമാപിച്ചു

Jan 1, 2026 07:11 PM

എൻഎസ്എസ് സപ്തദിന ക്യാമ്പ് സമാപിച്ചു

എൻഎസ്എസ് സപ്തദിന ക്യാമ്പ്...

Read More >>
 മധുര തുടക്കം;  പുതുവർഷത്തെ വരവേറ്റ് അംഗനവാടി കുട്ടികൾ

Jan 1, 2026 05:04 PM

മധുര തുടക്കം; പുതുവർഷത്തെ വരവേറ്റ് അംഗനവാടി കുട്ടികൾ

പുതുവർഷത്തെ വരവേറ്റ് അംഗനവാടി...

Read More >>
Top Stories










News Roundup