നാദാപുരം: [nadapuram.truevisionnews.com] ചെക്യാട് സര്‍വിസ് സഹകരണ ബാങ്ക് കര്‍ഷക സേവന കേന്ദ്രം നേതൃത്വത്തില്‍ ബാങ്ക് നേരിട്ട് ചെയ്ത വാഴകൃഷിയുടെ വിളവെടുപ്പും കര്‍ഷക സംഗമവും കാലിക്കൊളുമ്പില്‍ നടന്നു.
മുന്ന് ഏക്കറിലാണ് ബാങ്ക് നേരി ട്ട് നേന്ത്രവാഴകൃഷി നടത്തിയത്. വിളവെടുപ്പ് ഉദ്ഘാടനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
കര്‍ഷക സംഗമത്തില്‍ തൂണേരി ബ്ലോക്ക് കൃഷി അസി.ഡയറക്ടര്‍ പി. വിദ്യ, ചെക്യാട് കൃഷി ഓഫിസര്‍ ടി. എസ്. ഭാഗ്യലക്ഷ്മി, കേരള ബാങ്ക് പാറക്കടവ് ബ്രാഞ്ച് മാനേജര്‍ പി. പ്രവീണ്‍ കുമാര്‍, ബാങ്ക് സെക്രട്ടറി കെ. ഷാനിഷ് കുമാര്‍, പി. ഷി ജിന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
നാനോ വളങ്ങളുടെ ഗുണങ്ങളും ഉപയോഗക്രമങ്ങളും എന്ന വിഷയത്തില്‍ ഇഫ്‌കോ ഫീല്‍ഡ് ഓഫിസര്‍ ജി.എസ്. നന്ദു ക്ലാസെടുത്തു.
The harvest of banana cultivation carried out by Chekyad Bank has been completed









































