പാറക്കടവ് : [nadapuram.truevisionnews.com] ഉമ്മത്തൂർ എസ്.ഐ.എച്ച്.എസ്.എസ് എസ്.പി.സി അവധി കാല ക്രിസ്മസ് ക്യാമ്പ് സമാപിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി കെ ഖാലിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കുട്ടികളിൽ അച്ചടക്കബോധവും നിയമബോധവും സാമൂഹിക ഉത്തരവാദിത്വവും ചെറുപ്പം മുതൽ വളർത്തിയെടുക്കുന്നതിൽ എസ്.പി.സി പദ്ധതിക്ക് നിർണായക പങ്കുണ്ടെന്ന് അഹമ്മദ് പുന്നക്കൽ പറഞ്ഞു.
അവധിക്കാലം വിനോദത്തിനൊപ്പം സ്വയം നിയന്ത്രണവും നേതൃത്വഗുണവും വളർത്താനുള്ള അവസരമായി കുട്ടികൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാർഡ് മെമ്പർ സി കെ ജമീല സേവന സന്ദേശം നൽകി.
വളയം സബ് ഇൻസ്പെക്ടർ ശിവപ്രസാദ് എസ്.പി.സി സന്ദേശം നൽകി സംസാരിച്ചു. നിയമത്തെ മാനിക്കുന്ന, സാമൂഹിക ഉത്തരവാദിത്വം നിറഞ്ഞ തലമുറയെ രൂപപ്പെടുത്തുന്നതിൽ എസ്.പി.സി കേഡറ്റുകളുടെ പങ്ക് നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ ടി ബി മനാഫ് മാസ്റ്റർ, പി കെ സജില ടീച്ചർ, ഡി ഐ സുബിന എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സി.പി.ഒ സിയാദ് മാസ്റ്റർ സ്വാഗതവും കാഡറ്റ് അധീന നന്ദിയും പറഞ്ഞു.
SPC holiday camp concludes








































