പയ്യോളി: [nadapuram.truevisionnews.com] സ്വർണ്ണവില കുതിച്ചുയരുമ്പോഴും പവൻ്റെ വില നോക്കി തലയിൽ കൈവെക്കാത്ത ഒരു ജനതയുണ്ട് - തായ്‌ലാൻഡുകാർ. ആഡംബരത്തേക്കാൾ തങ്ങളുടെ കരവിരുതിനും പാരമ്പര്യത്തിനും പ്രാധാന്യം നൽകുന്ന ഇവരുടെ വൈവിധ്യമാർന്ന ആഭരണശേഖരം ശ്രദ്ധേയമാവുകയാണ്.
നൂലിലും മുത്തിലും വിരിയുന്ന മനോഹരമായ ഈ സൃഷ്ടികൾ ഫാഷൻ ലോകത്ത് പുതിയൊരു മാറ്റത്തിന് വഴിതെളിക്കുന്നു. കടുകുമണിയേക്കാൾ ചെറിയ മുത്തുകൾ കോട്ടൺ നൂലിൽ കോർത്താണ് ഇവിടെ മാലകളും കമ്മലുകളും ബ്രേസ്‌ലെറ്റുകളും നിർമ്മിക്കുന്നത്.
ബ്രാസിൽ തീർത്ത ലോക്കറ്റുകളും ആന, പൂമ്പാറ്റ തുടങ്ങിയ രൂപങ്ങളിലുള്ള കമ്മലുകളും ഇവരുടെ പ്രത്യേകതയാണ്. വളരെ സൂക്ഷ്മമായി നോക്കിയാൽ മാത്രം തിരിച്ചറിയാൻ കഴിയുന്ന അത്രയും ചെറിയ രൂപങ്ങളാണ് ഇവയിൽ വിരിയിക്കുന്നത്.
ലതറിൽ മുത്തുകൾ സജ്ജീകരിച്ച ബ്രേസ്‌ലെറ്റുകൾക്കും സന്ദർശകർക്കിടയിൽ പ്രിയമേറെയാണ്. അടയാളം കൂടിയാണ് ഈ ആഭരണങ്ങൾ. വനിതകൾ തന്നെ തങ്ങളുടെ സംരംഭങ്ങൾക്ക് ശക്തി പകരാൻ ഇത്തരം ആഭരണങ്ങൾ ഉപയോഗിക്കുന്നു.

ഉപഭോക്താക്കളുടെ ആവശ്യാനുസരം പേരുകൾ രേഖപ്പെടുത്തിയും മാറ്റങ്ങൾ വരുത്തിയും മാലകൾ നൽകുന്നുണ്ടെന്നതും പ്രത്യേകതയാണ്. സ്ത്രീകൾക്ക് പുറമെ പുരുഷന്മാർക്കും അനുയോജ്യമായ ആഭരണങ്ങൾ ഇവിടെ ലഭ്യമാണ്.
റീസൈക്ലിംഗിൻ്റെ മനോഹരമായ മാതൃകയാണ് തായ് പവിലിയനിൽ കാണാവുന്നത്. നാം വലിച്ചെറിയുന്ന ശീതളപാനീയ ടിന്നുകളുടെ ലോക്കുകൾ ഉപയോഗിച്ച് മനോഹരമായ വാനിറ്റി ബാഗുകളാണ് ഇവർ നിർമ്മിക്കുന്നത്.
വെറുമൊരു പാഴ് വസ്തുവിനെ ആഡംബര ബാഗാക്കി മാറ്റുന്ന ഈ കരവിരുത് സന്ദർശകരെ അത്ഭുതപ്പെടുത്തുന്നു. കോട്ടൺ തുണിയിൽ നിർമ്മിച്ച സഞ്ചികളും വൈവിധ്യമാർന്ന കീചെയിനുകളും ഈ ശേഖരത്തിന് മാറ്റുകൂട്ടുന്നു.
Thai jewelry in Sargalaya









































