നാദാപുരം: [nadapuram.truevisionnews.com] പെരിങ്ങത്തൂർ എം. ഇ. സി. എഫ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, നാദാപുരം എം. ഇ. ടി. ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് നടന്ന എൻ. എസ്. എസ്,. സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി എയ്ഞ്ചൽസിന്റെ സഹകരണത്തോടെ നടത്തിയ അടിസ്ഥാന ജീവൻ രക്ഷാ പരിശീലന പരിപാടി എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി. പി. രാജൻ ഉൽഘാടനം ചെയ്തു.
വടകര ബി. എം. എഛ്, എമർജൻസി വിഭാഗം ഡോക്ടർ നിധിൻ, ആമുഖ പ്രസംഗം നടത്തി. എൻ. എസ്. എസ്.., പ്രോഗ്രാംഓഫീസർ അഹലം അഹമ്മദ് അധ്യക്ഷത വഹിച്ചു. ഇ. കെ. ആതിര, പി. കൃഷ്ണപ്രിയ, ജിൻസി ബി. കുമാർ, എൻ. കെ. ആദിത്യ, വി. ശിവപ്രസാദ്, കെ. കെ. സൗഭാഗ്യ എന്നിവർ പ്രസംഗിച്ചു.
എമർജൻസി മെഡിക്കൽ കെയർ പരിശീലകരായ പി. പി. സത്യനാരായണൻ, ഷാജി പടത്തല, ശിവദാസ് കല്ലാച്ചി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
Basic life-saving training conducted









































