നാദാപുരം: [nadapuram.truevisionnews.com] പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് സമാപിച്ചു. തൂണേരി ഇ.വി.യു.പി സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൻ്റെ സമാപന സമ്മേളനം തുണരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് ഉദ്ഘാടനം ചെയ്തു.
ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ് ആയിരുന്നു. ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ രാമചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ എ.കെ രഞ്ജിത്ത് അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുഹമ്മദ് പികെ, നെല്ലിയേരി ബാലൻ, സുധീഷ് അഷറഫ് മാസ്റ്റർ, റൈസ്, ഷേസിൻ, നുസ്ഹ,ഷാഹിന പി, പിടിഎ പ്രസിഡൻ്റ് മുഹമ്മദ് പുറമേരി, കെപി, ഹമീദ് ചെറുന്നാളോട്ട്, സുബൈർ മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ഷാഹിന പുത്തലത്ത് നന്ദി പറഞ്ഞു
NSS camp concludes



































