നാദാപുരം: [nadapuram.truevisionnews.com] സമസ്ത സെൻ്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്തിൻറെ ആഭിമുഖ്യത്തിൽ നാദാപുരത്ത് നടക്കുന്ന കേരള യാത്രക്ക് സ്വീകരണ സമ്മേളനം ഇന്ന് നാദാപുരത്ത് നടക്കും.
നാദാപുരം കല്ലാച്ചിയിലെ ഇമാം ശാലിയാത്തി നഗറിലാണ് പരിപാടി. 10.30ന് നാദാപുരം ചാലപ്പുറം ദാറുൽ ഹുദാ ഓഡിറ്റോറിയത്തിൽ പൗരപ്രമുഖരുമായും 12.30ന് മീഡിയ പ്രവർത്തകരുമായും നേതാക്കൾ സംവദിക്കും.
വൈകുന്നേരം 3 മണിക്കു കോഴിക്കോട് നോർത്തിലെ പ്രത്യേകം തിരഞ്ഞെടുത്ത 313 സെന്റ്റിനറി ഗാർഡ് അംഗങ്ങളുടെ ഫ്ലാഗ് മാർച്ചിൻ്റെയും ജില്ലാ നേതാക്കളുടേയും അകമ്പടിയോടെ യാത്ര സംഘം വേദിയിലെത്തും.
വൈകുന്നേരം 4 മണിക്ക് നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ യാത്ര നായകൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തും.

ഉപനായകരായ സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി, പേരോട് അബ്‌ദുറഹ്മാൻ സഖാഫി, പുറക്കാട് മുഹ് യിദ്ദീൻ കുട്ടി മുസ്ലിയാർ, വി പി .എം ഫൈസി വില്യാപള്ളി, ശാഫി പറമ്പിൽ എംപി. ഇ കെ വിജയൻ എം എൽ എ, ടി.പി രാമകൃഷ്ണൻ എം എൽ എ, കുഞ്ഞമ്മദ് കുട്ടി എം എൽ എ പി.മോഹനൻ എന്നിവർ സംബന്ധിക്കും.
ചടങ്ങിൽ സുന്നി സംഘടനകൾ നടത്തുന്ന ദാറുൽ ഖൈർ ഭവനം, ആംബുലൻസ് ഉൾപ്പെടെ വിവിധ പദ്ധതികളുടെ പ്രഖ്യാപനം നടക്കും. പരിപാടിക്ക് വേണ്ടി വിശാലമായ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
പേരാമ്പ്ര -കുറ്റ്യാടി ഭാഗത്ത് നിന്ന് വരുന്നവർ പയന്തോങ്ങിലും, തൂണേരി ഭാഗത്ത് നിന്ന് വരുന്നവർ പോലീസ് സ്റ്റേഷന് സമീപത്തും, വടകര കൊയിലാണ്ടി ഭാഗത്ത് നിന്ന് വരുന്നവർ നാദാപുരം ടൗണിനോട് ചേർന്ന ഭാഗങ്ങളിലും പാർക്കിംഗ് ചെയ്യേണ്ടതാണ്.
നഗരിയിൽ നിസ്കാര സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
Kerala yathra







































