പുറമേരി: [nadapuram.truevisionnews.com] കേരള ബാങ്കിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി.മോഹനന് പുറമേരി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സ്വീകരണവും ബാങ്ക് സെക്രട്ടറി ടി കെ വിനോദന് യാത്രയയപ്പും നൽകി.
യാത്രയയപ്പ് സമ്മേളനം പി മോഹനൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി അനിൽകുമാർ അധ്യക്ഷനായി. പി പി ചാത്തു, എ മോഹൻദാസ്, വി പി കുഞ്ഞികൃഷ്ണൻ, ടി കെ രാജൻ മാസ്റ്റർ, ടി എൻ കെ ശശീന്ദ്രൻ, വടകര അസിസ്റ്റൻ്റ് രജിസ്ട്രാർ ഷിജു, യൂണിറ്റ് ഇൻസ്പെക്ടർ റീത്ത, സി എച്ച് മോഹനൻ എന്നിവർ സംസാരിച്ചു.
ബാങ്ക് സെക്രട്ടറി ടി പി രഞ്ജിത്ത്, ബാങ്ക് പ്രസിഡൻ്റ് ടി അനിൽകുമാർ എന്നിവർ ഉപഹാര സമർപ്പണം നടത്തി. ബാങ്ക് വൈസ് പ്രസിഡന്റ് വിമൽകുമാർ സ്വാഗതം പറഞ്ഞു. ഇന്റേണൽ ഓഡിറ്റർ ടി കെ ജിതേഷ് കുമാർ നന്ദി പറഞ്ഞു.
Welcome and farewell










































