ഡിജിറ്റൽ ക്രോപ് സർവ്വേ: നാദാപുരത്ത് സർവ്വേയർമാരാകാൻ അവസരം; അപേക്ഷകൾ ക്ഷണിച്ചു

ഡിജിറ്റൽ ക്രോപ് സർവ്വേ: നാദാപുരത്ത് സർവ്വേയർമാരാകാൻ അവസരം; അപേക്ഷകൾ ക്ഷണിച്ചു
Jan 3, 2026 10:56 AM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com] നാദാപുരം ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ 2025-26 വർഷത്തെ ഡിജിറ്റൽ ക്രോപ് സർവ്വേ നടത്തുന്നതിനായി സർവ്വേയർമാരെ തിരഞ്ഞെടുക്കുന്നു.

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കൃഷി ഭവനിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ കുറഞ്ഞത് പ്ലസ് ടു അല്ലെങ്കിൽ വിഎച്എസ്ഇ പാസ്സായിരിക്കണം, കൃഷിയിലോ ഓർഗാനിക് ഫാമിംഗിലോ ഉള്ള വിഎച്എസ്ഇ/ഡിപ്ലോമ യോഗ്യതയുള്ളവർക്ക് മുൻഗണന, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം, സ്റ്റോറേജ് സൗകര്യമുള്ള ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ തുടങ്ങിയവയാണ് യോഗ്യതകൾ.

ആധാർ കാർഡിന്റെ പകർപ്പ്,ഭൂനികുതി രസീത് കോപ്പി,ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് തുടങ്ങിയ രേഖകൾ ഹാജരാക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾക്കുമായി നാദാപുരം കൃഷി ഭവനുമായോ അല്ലെങ്കിൽ 9383471889 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Applications invited for the position of surveyor in Nadapuram

Next TV

Related Stories
Top Stories










News Roundup






GCC News