നാദാപുരം: [nadapuram.truevisionnews.com] വാരണാസിയിൽ നടന്ന എഴുപത്തിരണ്ടാമത് സീനിയർ നാഷണൽ വോളിബാൾ ചാമ്പ്യൻഷിപ്പിൽ റണ്ണർ അപ്പായ കേരള ടീമിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച മുഹമ്മദ് നിഹാലിന് വരിക്കോളി, ഇളയടം പൗരാവലിയുടെ സ്വീകരണം നൽകി.
ശക്തരായ കർണാടകയെയും തമിഴ്നാടിനെയും പരാജയപ്പെടുത്തി പഞ്ചാബിനോട് സെമിഫൈനലിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ചിട്ടാണ് നിഹാലും കേരള ടീമും ഫൈനലിൽ ഇടം നേടിയത്.
വരിക്കോളി പ്രവാസിയായ ചാത്തൻകുളങ്ങര സി കെ അബ്ദുൽ അസീസിന്റെയും കുടുംബിനിയായ ഷകീലയുടെയും മകനായ മുഹമ്മദ് നിഹാൽ തന്റെ നിരന്തരമായ കഠിന പ്രയത്നം കൊണ്ടാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
ബിഷപ്പ് മോറി കോളേജ് ആലപ്പുഴയിൽ പീജി പഠിക്കുന്ന മുഹമ്മദ് നിഹാൽ നിലവിൽ കേരള യൂണിവേഴ്സിറ്റി വോളിബാൾ ടീമിന്റെ ക്യാപ്റ്റനാണ്. ആർഎസി സ്കൂൾ പരിസരത്തുനിന്ന് ഘോഷയാത്രയോടുകൂടി ആരംഭിച്ച് പറമ്പത്ത് പാലം ഗ്രൗണ്ടിൽ സി.കെ അബ്ദുല്ലയുടെ അധ്യക്ഷതയിൽ നൽകിയ സ്വീകരണ ചടങ്ങ് നാദാപുരം സബ് ഡിവിഷൻ ഡിവൈഎസ്‌പി കുട്ടികൃഷ്ണൻ ഉദ്ഘടാനം ചെയ്തു .

നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ :കെ. എം. രഘുനാഥ് , നാദാപുരം ഗ്രാമപഞ്ചായത്ത് മെമ്പർ സ്നേഹ ടീച്ചർ , പുറമേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ നാണു , അലിമത്ത് , പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ )അഡ്വ :മനോജ് , കെ പി ബാലൻ , കെ ഇ കരീം , പി പി കുഞ്ഞമ്മദ് സി കെ ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പരിപാടിക്ക് സൽമാൻ സ്വാഗതവും കെ ഇ ഇസ്മായിൽ നന്ദിയും പറഞ്ഞു.
Muhammad Nihal welcomed back to his hometown



































