കാട്ടുപന്നി വിളയാട്ടം; പുറത്തിറങ്ങാൻ പേടി, കൃഷി ഇറക്കാൻ അതിലേറെ പേടി, പുറമേരിയിൽ പന്നിശല്യം നിയന്ത്രണാതീതം

കാട്ടുപന്നി വിളയാട്ടം; പുറത്തിറങ്ങാൻ പേടി, കൃഷി ഇറക്കാൻ അതിലേറെ പേടി, പുറമേരിയിൽ പന്നിശല്യം നിയന്ത്രണാതീതം
Jan 14, 2026 11:06 AM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com]  പുറമേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നിശല്യം രുക്ഷം. വ്യാപക കൃഷിനാശവുമുണ്ടായി. ടൗണിനോട് അടുത്തുള്ള 4, 18, 19 വാർഡുകളിലാണ് പന്നിശല്യം രൂക്ഷമായത്.

വാഴ, തെങ്ങിൻ തൈകൾ, കവുങ്ങ്, മറ്റ് കാർഷിക വിളകൾ എന്നിവ വ്യാപകമായി നശിപ്പിച്ചു. 19-ാം വാർഡിൽ ഉദയപുരം ക്ഷേത്ര പരിസരം, കുനിങ്ങാട് റോഡ്, അറാം വെള്ളി ഭാഗം എന്നിവിടങ്ങളിലാണ് വ്യാപക കൃഷി നാശം.

മാണിക്കോത്ത് അശോകൻ, പുതിയോട്ടിൽ രഞ്ജിത്ത് എന്നിവരുടെ പറമ്പിലെ തെങ്ങിൻ തൈകളും കവുങ്ങും പന്നിക്കൂട്ടം നശിപ്പിച്ചു. പഞ്ചായത്ത് ഓഫീസിന് പിൻവശത്തെ പറമ്പുകളിൽ പകൽപോലും പന്നികൾ കൂട്ടമായി വിഹരിക്കുകയാണ്.

ഉദയപുരം ക്ഷേത്രം പരിസരത്ത് പാറച്ചാലിലും പരിസരങ്ങളിലും വ്യാപകമായി വിളകൾ നശിപ്പിച്ചു. നാലാം വാർഡിൽ മലയിൽ ഭാഗത്തും പന്നികൾ കാർഷികവിളകൾ നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്.

കുടാതെ, സന്ധ്യയാകുന്നതോടെ പന്നക്കുട്ടത്തെ ഭയന്ന് പുറത്തിറങ്ങാൻപോലും കഴിയാത്ത അവസ്ഥയാണ്. വിഷയത്തിൽ പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



Pig infestation outside is out of control IN PURAMERI

Next TV

Related Stories
Top Stories