നാദാപുരം:[nadapuram.truevisionnews.com] ഡിവൈഎഫ്ഐ ചെക്യാട് യൂണിറ്റ് പ്രസിഡന്റും സിപിഐഎം പ്രവർത്തകനുമായ പി വി സന്തോഷിൻ്റ 25-ാമത് രക്തസാക്ഷി ദിനം സിപിഐ എം ആഭിമുഖ്യത്തിൽ ആചരിച്ചു.
പ്രഭാതഭേരി, രക്തസാക്ഷി കുടിരത്തിൽ പുഷ്പാർച്ചന, പതാക ഉയർത്തൽ, പ്രകടനം, അനുസ്മരണ സംഗമം എന്നിവ സംഘടിപ്പിച്ചു. ചെക്യാട് സന്തോഷ് നഗറിൽ ചേർന്ന അനുസ്മരണ സംഗമം ഡിവൈഎഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ജെയ്ക്ക് സി തോമസ് ഉദ്ഘാടനംചെയ്തു.
വി കെ ശ്രീധരൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പി ചാത്തു, ഏരിയാ സെക്രട്ടറി എ മോഹൻദാസ്, ജില്ലാ കമ്മിറ്റിയംഗം കുടത്താം കണ്ടി സുരേഷ്, കെ പി പ്രദീഷ്, വി കെ ഭാസ്കരൻ, എം കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
കെ പി കുമാരൻ സ്വാഗതം പറഞ്ഞു. രാവിലെ സ്മൃതി മണ്ഡപത്തിന് സമീപം ചേർന്ന യോഗത്തിൽ പി പി ചാത്തു അനുസ്മരണ പ്രഭാഷണം നടത്തി.

PV Santosh Martyr's Day observed










































