അരൂർ: [nadapuram.truevisionnews.com] മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ സിപിഐ സംസ്ഥാന വ്യാപകമായി നടന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി പുറമേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.
സിപിഐ ജില്ല കൗൺസിൽ മെമ്പർ കെ പി പവിത്രൻ ഉദ്ഘാടനം ചെയ്തു. വി ടി ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി പി കെ ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ സുനിത സുമാലയം, വി ടി ലിഗേഷ് എന്നിവർ സംസാരിച്ചു.
തുമ്പോളി സജീവൻ, പ്രതീഷ് പയന്തോടി, ഇ പി രാജീവൻ, ലാലു സുമാലയം എന്നിവർ നേതൃത്വം നൽകി. തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ സിപിഐ പുറമേരി ലോക്കൽ കമ്മിറ്റി അരൂരിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ് ജില്ല കൗൺസിൽ മെമ്പർ കെ പി പവിത്രൻ ഉദ്ഘാടനം ചെയ്യുന്നു.

Employment guarantee scheme, CPI protests










































