നാദാപുരം: [nadapuram.truevisionnews.com] വെനസ്വേലയിലെ അമേരിക്കൻ അതിക്രമത്തിൽ പ്രതിഷേധിച്ച് പുരോഗമന കലാസാഹിത്യ സംഘം നാദാപുരം മേഖലാ കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചിയിൽ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു.
ജില്ലാ കമ്മിറ്റി അംഗം പി കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വള്ളിൽ രാജീവ് അധ്യക്ഷനായി. കെ ഹരീന്ദ്രൻ, പി കെ പ്രദീപൻ, ടി ലീന, സുരേന്ദ്രൻ മംഗലശേരി, യു .വത്സൻ, അശോകൻ തണൽ, ജി കെ അശോകൻ, എ കെ ഹരിദാസൻ എന്നിവർ സംസാരിച്ചു.
സി രാഗേഷ് സ്വാഗതവും സി ടി അനൂപ് നന്ദിയും പറഞ്ഞു.
Protest rally in Kallachi against American aggression











































