നാദാപുരം ഗവ. കോളേജിൽ പുതിയ കോഴ്‌സുകൾ വേണം; ആവശ്യങ്ങളുയർത്തി എസ്എഫ്ഐ ഏരിയാ സമ്മേളനം

നാദാപുരം ഗവ. കോളേജിൽ പുതിയ കോഴ്‌സുകൾ വേണം; ആവശ്യങ്ങളുയർത്തി എസ്എഫ്ഐ ഏരിയാ സമ്മേളനം
Jan 20, 2026 11:45 AM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com]  നാദാപുരം ഗവൺമെന്റ് കോളേജിൽ പുതിയ കോഴ്‌സുകൾ അനുവദിക്കണമെന്ന് എസ്എഫ്ഐ നാദാപുരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പരപ്പുപാറ കമ്യൂണിറ്റി ഹാളിൽ (വി.എസ്. അച്യുതാനന്ദൻ നഗർ) നടന്ന സമ്മേളനം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി.പി. അഖില ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡന്റ് കെ. ആദർശ് പതാക ഉയർത്തി. കെ. ആദർശ്, വി.കെ. കാർത്തിക്, അമാന, വേദജ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയാ സെക്രട്ടറി വി.പി. ധർമ്മാംഗദൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ജോയിന്റ് സെക്രട്ടറി സ്വരാഗ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടി.പി. അമൽരാജ്, സംസ്ഥാന കമ്മിറ്റി അംഗം ഫർഹാൻ, ജില്ലാ ജോയിന്റ് സെക്രട്ടറി അശ്വന്ത് ചന്ദ്ര, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ.കെ. അഭിനവ്, ജില്ലാ കമ്മിറ്റി അംഗം ടീസ്റ്റ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ കെ.പി. രാജൻ സ്വാഗതവും ഏരിയാ വൈസ് പ്രസിഡന്റ് തേജലക്ഷ്മി നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ: കെ.പി. നന്ദക് (പ്രസിഡന്റ്), വിനേക് കൃഷ്ണ, തേജലക്ഷ്മി (വൈസ് പ്രസിഡന്റുമാർ), വി.പി. ധർമ്മാംഗദൻ (സെക്രട്ടറി), വി.കെ. കാർത്തിക്, എം.കെ. അനന്ദു (ജോയിന്റ് സെക്രട്ടറിമാർ).

New courses are needed at Nadapuram Govt. College

Next TV

Related Stories
Top Stories










News Roundup