പുറമേരി: [nadapuram.truevisionnews.com] ഗുരുതര രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുതുവടത്തൂരിലെ അനുരാഗ് എരേമ്മംകണ്ടിയെ സഹായിക്കുന്നതിനായി ജനകീയ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ വലിയ തുക കണ്ടെത്തുന്നതിനായാണ് കൂട്ടായ്മ രൂപീകരിച്ചത്.
ജനകീയ കൺവൻഷൻ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുറമേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ രമ മടപ്പള്ളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീത, ഷംസു മഠത്തിൽ, അജയൻ പുതിയോട്ടിൽ, കെ.എം. സമീർ, കെ.ടി.കെ. ബാലകൃഷ്ണൻ, പി. അജിത്ത്, സൂപ്പി, ബീന കല്ലിൽ, അലീമത്ത്, ലിബിഷ പനമ്പറ, ഷാഹിന, എ.പി. രമേശൻ എന്നിവർ സംസാരിച്ചു. സി. രാജേഷ് സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: പി. അജിത്ത് (ചെയർമാൻ), സജീന്ദ്രൻ, ഷബീർ (വൈസ് ചെയർമാൻമാർ), സി. രാജേഷ് (കൺവീനർ), എ.പി. രമേശൻ, അശോകൻ കൂനാരറമ്പത്ത് (ജോയിന്റ് കൺവീനർമാർ), സൂപ്പി (ട്രഷറർ).
A medical aid committee has been formed for Anurag.











































