നാദാപുരം :[nadapuram.truevisionnews.com] തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി വാണിമേലിലെ ജനങ്ങൾക്ക് നൽകിയ വാക്ക് മാസങ്ങൾ തികയും മുമ്പേ പാലിച്ചു. വാണിമേൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിച്ച് പണിയാൻ രണ്ടു കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു.
ഇരുപത് വർഷത്തെ യുഡിഎഫ് ഭരണം അവസാനിപ്പിച്ച് ഇടതുപക്ഷത്തിന് വിജയം സമ്മാനിച്ച ജനങ്ങൾക്കുള്ള ഉപഹാരമാണ് ബഡ്ജറ്റിൽ തുക വകയിരുത്തിയത്.
ഇകെ വിജയൻ എംഎൽഎയുടെ നേതൃത്വത്തിൽ പുതിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി പ്രദീപ് കുമാറും മറ്റ് ജന പ്രതിനിധികളും നടത്തിയ ഇടപെടലാണ് സർക്കാർ തീരുമാനത്തിന് പിന്നിൽ.
തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പാക്കുമെന്നും വാണിമേലിനെ കേരളത്തിൻ്റെ ടൂറിസം ഭൂപടത്തിൽ ഇടം നൽകാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞതായി പ്രസിഡൻ്റ് ടി പ്രദീപ് കുമാർ പറഞ്ഞു.
Two crore rupees to demolish and rebuild the Vanimel Panchayat office building










































