നാദാപുരം :[nadapuram.truevisionnews.com] വാണിമേലിൻ്റെ വികസന കുതിപ്പിൽ വിപ്ലവമാകുന്ന വയനാട്ടിലേക്ക് ഒരു ചുരമില്ലത റോഡ് എന്ന സ്വപ്നത്തിന് ചിറക് മുളക്കുന്നു. വിലങ്ങാട് - കുഞ്ഞോം ചുരമില്ല ബദൽ റോഡ് നിർമ്മാണത്തിൻ്റെ സർവ്വേ നടപടികൾ ഉടൻ ആരംഭിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വനം വകുപ്പ് മന്ത്രി ഏ.കെ ശശീന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. യോഗത്തിൽ പട്ടിട ജാതി പട്ടിക വകുപ്പ് മന്ത്രി ഒ.ആർ കേളു , ഇ .കെ.വിജയൻ എം.എൽ.എ
വനം വകുപ്പ് പി.സി.സി. എഫ് മാരായ പുകഴേന്തി ഐഎഫ്എസ് , എൽ. ചന്ദ്രശേഖരൻ, എ.പി.സി.സി. എഫ് മാരായ ശ്രാവൺ കുമാർ ഐഎഫ്എസ് ,പത്മകുമാർ ഐഎഫ്എസ് , പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എഞ്ചിനിയർ അജിത്ത് രാമചന്ദ്രൻ പങ്കെടുത്തു. സവ്വേ നടപടികൾ എത്രയും വേഗത്തിൽ ആരംഭിക്കാൻ തീരുമാനിച്ചു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് വിലങ്ങാട് പാരിഷ് ഹാളിൽ മന്ത്രി ഒ.ആർ കേളുവിൻ്റെയും ഇ.കെ.വിജയൻ എം എൽ.എയുടെയും നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.
Churamilla alternative road survey process to begin soon










































