പുതുയുഗ യാത്ര; നാദാപുരത്തെ സ്വീകരണം വിജയിപ്പിക്കാൻ വാണിമേലിലും പുറമേരിയിലും യു.ഡി.എഫ് ഒരുക്കങ്ങൾ തുടങ്ങി

പുതുയുഗ യാത്ര; നാദാപുരത്തെ സ്വീകരണം വിജയിപ്പിക്കാൻ വാണിമേലിലും പുറമേരിയിലും യു.ഡി.എഫ് ഒരുക്കങ്ങൾ തുടങ്ങി
Jan 29, 2026 12:15 PM | By Krishnapriya S R

വാണിമേൽ: [nadapuram.truevisionnews.com] പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും നയിക്കുന്ന യു.ഡി.എഫ് 'പുതുയുഗ യാത്ര'യുടെ ഭാഗമായി നാദാപുരം മണ്ഡലത്തിൽ നൽകുന്ന സ്വീകരണ പരിപാടികൾ വിജയിപ്പിക്കാൻ വാണിമേലിലും പുറമേരിയിലും ഒരുക്കങ്ങൾ തുടങ്ങി.

ഫെബ്രുവരി 11-ന് രാവിലെ 11 മണിക്ക് നാദാപുരം ടൗണിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിന്റെ മുന്നോടിയായാണ് പഞ്ചായത്ത് തല കൺവൻഷനുകൾ ചേർന്നത്. വാണിമേൽ ഭൂമിവാതുക്കൽ ലീഗ് ഹൗസ് ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ വി.കെ. മൂസ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.കെ. മുത്തലിബ് സ്വാഗതം പറഞ്ഞു. ചീക്കപ്പുറത്ത് മൊയ്തു, കളത്തിൽ കുഞ്ഞാലി മാസ്റ്റർ തുടങ്ങി വിവിധ നേതാക്കൾ സംസാരിച്ചു.

പരിപാടിയുടെ നടത്തിപ്പിനായി വി.കെ. മൂസ മാസ്റ്റർ ചെയർമാനും എൻ.കെ. മുത്തലിബ് ജനറൽ കൺവീനറുമായ സ്വാഗതസംഘം രൂപീകരിച്ചു. പുറമേരി പഞ്ചായത്ത് യു.ഡി.എഫ് കൺവൻഷൻ മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.

ടി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത, വൈസ് പ്രസിഡന്റ് സബീദ കേളോത്ത് തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സംസാരിച്ചു. യാത്രയുടെ കുറ്റ്യാടി മണ്ഡലം സ്വീകരണം വൻ വിജയമാക്കാൻ കൺവൻഷൻ തീരുമാനിച്ചു.

UDF begins preparations for new era travel in Vanimele and purameri

Next TV

Related Stories
Top Stories










News Roundup






GCC News