കല്ലാച്ചി: കല്ലാച്ചി ടൗൺ വീതി കൂട്ടി സൗന്ദര്യവൽക്കരിക്കുന്ന പ്രവർത്തി ഫെബ്രുവരി രണ്ടാം തീയതി പുനരാരംഭിക്കുമെന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനിയും, വൈസ് പ്രസിഡണ്ട് അഡ്വ കെ എം രഘുനാഥും അറിയിച്ചു.
പ്രവർത്തിയുടെ ഭാഗമായി ടൗണിന്റെ ഒരു ഭാഗത്ത് വീതി കൂട്ടി തുടങ്ങിയിരുന്നുവെങ്കിലും പല സാങ്കേതിക കാരണങ്ങളാലും പ്രവർത്തി നിലച്ചു പോയിരുന്നു.
എന്നാൽ ഏതാണ്ട് എല്ലാ ബിൽഡിംഗ് ഉടമകളും സമ്മതം അറിയിച്ചതിനെ തുടർന്ന് പ്രവർത്തി പുനരാരംഭിക്കാൻ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമെടുത്തിരുന്നു.
ഒരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് പ്രവർത്തി ഏറ്റെടുത്തത്. പ്രവർത്തി പുനരാരംഭിക്കുന്നത് അറിയിച്ചുകൊണ്ട് സർവ്വകക്ഷി പ്രതിനിധികൾ ടൗണിലെ കടകളിൽ കയറി വിവരങ്ങൾ കൈമാറി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനി, വൈസ് പ്രസിഡണ്ട് അഡ്വ കെ എം രഘുനാഥ്, ജനപ്രതിനിധികളായ വി വി റിനീഷ്, സി കെ രാജേഷ്, രാഷ്ട്രീയപാർട്ടി നേതാക്കളായ ടി സുഗതൻ മാസ്റ്റർ, കെ ടി കെ ചന്ദ്രൻ, കരിമ്പിൽ ദിവാകരൻ, വ്യാപാരി നേതാക്കളായ ദിനേശൻ, പോക്കു ഹാജി എന്നിവർ നേതൃത്വം നൽകി
Kallachi Town work to resume on the second day










































