നാദാപുരം: [nadapuram.truevisionnews.com] പാനൂരിലെ പൊലീസുകാരൻ്റെ മാനസിക പീഡനത്തിൽ വിധവയായ വീട്ടമ്മയ്ക്കും മകൾക്കും സംരക്ഷണം നൽകാൻ എടച്ചേരിയിൽ ജനകീയ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു.
വടകരയ്ക്ക് അടുത്ത് എടച്ചേരി നോർത്തിൽ താമസിക്കുന്ന പാനൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ ചെറിയ തട്ടാറത്ത് സരോവരത്തിൽ സുനിൽ കുമാറിനെതിരെയാണ് ആരോപണം.
നിരന്തരമായ മാനസിക പീഡനത്തിനും, ഭീഷണിക്കും ഇരയായ വിധവയായ പയ്യ കൂടി വസുമതിക്കും, മകൾക്കും നീതി ലഭിക്കാനാവശ്യമായ ഇടപെടൽ നടത്താൻ വേണ്ടിയാണ് നാട്ടുകാർ ജനകീയ ആക്ഷൻ കമ്മറ്റി രൂപീകരിച്ചത്.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഗോപാലൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.കെ.ബാലൻ, പി.ടി വൽസൻ, പൊയിൽ ഭാസക്കരൻ, പ്രദീപ് തൈകണ്ടി, കോമത്ത് ഭാസ്ക്കരൻ, പയോൽ പവിത്രൻ എന്നിവർ സംസാരിച്ചു. സുരേന്ദ്രൻ മോറത്ത് സ്വാഗതം പറഞ്ഞു.

യോഗത്തിന് ശേഷം പോലീസുകാരനെതിരെ വൻ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ടി. വി ഗോപാലൻ മാസ്റ്റർ, ടി. കെ. ബാലൻ, സുരേന്ദ്രൻ മോറത്ത്, പി. ടി വത്സൻ എന്നിവർനേതൃത്വം നൽകി. ആക്ഷൻ കമ്മറ്റി ഭാരവാഹികളായി സുരേന്ദ്രൻ മോറത്ത് (കൺവീനർ ), പി. ടി. വത്സൻ (ചെയർമാൻ ), ഭാസ്ക്കരൻ പൊയിൽ കോമത്ത് ഭാസ്‌ക്കരൻ (ജോ. കൺ.) പവിത്രൻ പയോൽ (വൈ. ചെയ.) എന്നിവരെ തിരഞ്ഞെടുത്തു.
Locals come to protect the widowed woman and her daughter










































