വന്യമൃഗ ശല്യം; വാണിമേൽപഞ്ചായത്ത് പ്രതിരോധ നടപടിക്കൊരുങ്ങുന്നു

വന്യമൃഗ ശല്യം; വാണിമേൽപഞ്ചായത്ത് പ്രതിരോധ നടപടിക്കൊരുങ്ങുന്നു
Jan 29, 2026 05:53 PM | By Roshni Kunhikrishnan

വാണിമേൽ: [nadapuram.truevisionnews.com]വാണിമേൽ പഞ്ചായത്തിൽ രൂക്ഷമാകുന്ന കാട്ടുപന്നി ഉൾപെടെയുള്ള വന്യമൃഗ ശല്യം തടയുന്നതിന് കർശന പ്രതിരോധ നടപടിയിലേക്ക് കടക്കാൻ വാണിമേൽ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കർഷകർ ഒരുങ്ങുന്നു.

മനുഷ്യർക്ക് ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ അനുവദനീയമായ നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് വെടിവെച്ച് കൊല്ലാൻ ഗ്രാമപഞ്ചായത്ത് തീരുമാനമെടുത്തതിൻ്റെ ഭാഗമായി വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും, കർഷക സംഘടനാ പ്രതിനിധികളുടെയും, ജനപ്രതിനിധികളുടെയും ആലോചനാ യോഗം ചേർന്നു.

കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു. പന്നികളെ വെടിവച്ചു കൊല്ലുന്നതിന് ഷൂട്ടേഴ്സ് ടീമിനെ കൊണ്ടുവരുന്നതിന് തീരുമാനിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.പി.രാജീവൻ സ്വാഗതം പറഞ്ഞു.

വൈ: പ്രസിഡണ്ട് എൻ കെ മുർഷിന അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ കെ.ടി. ബാബു, രാജു അലക്സ്, റെയിഞ്ച് ഓഫീസർ ഷംനാസ് എ എൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ് തുടങ്ങിയവർ സംസാരിച്ചു. 13 അംഗ ഏകോപന സമിതി രൂപീകരിച്ചു. കൺവീനർ : അബ്ദുല്ല കെ.പി. ( റിട്ട: ഫോറസ്റ്റർ) ചെയർമാൻ കെ.ടി. ബാബു (ബ്ലോക്ക് മെമ്പർ).

Wild animal nuisance; Vanimel Panchayat prepares for preventive measures

Next TV

Related Stories
കല്ലാച്ചി ടൗൺ പ്രവർത്തി രണ്ടാം തീയതി പുനരാരംഭിക്കും

Jan 29, 2026 05:47 PM

കല്ലാച്ചി ടൗൺ പ്രവർത്തി രണ്ടാം തീയതി പുനരാരംഭിക്കും

കല്ലാച്ചി ടൗൺ പ്രവർത്തി രണ്ടാം തീയതി...

Read More >>
Top Stories










News Roundup






GCC News