നാദാപുരം : (https://nadapuram.truevisionnews.com/) മുസ്‌ലിം യൂത്ത് ലീഗ് നാദാപുരം പഞ്ചായത്ത് കമ്മിറ്റിയുടെ 'CONEXION POLITICA’ ശാഖ തല ശാക്തീകരണത്തിന് തുടക്കം.
‘ശാഖ തല ശാക്തീകരണം യൂത്തിലൂടെ‘ എന്ന പ്രമേയവുമായി ജനുവരി 31 മുതൽ ഫെബ്രുവരി 15 വരെ നീണ്ടു നിൽക്കുന്ന പരിപാടിയിൽ പഞ്ചായത്തിലെ മുഴുവൻ ശാഖയിലും യൂത്ത് ലീഗിന്റെ വേരോട്ടം ശക്തിപ്പെടുത്തുന്നതുമായി ബന്ധപെട്ടുള്ള പോസ്റ്റർ പ്രചാരണം നടത്തും.
പോസ്റ്റർ നിയോജക മണ്ഡലം യൂത്ത് ലീഗ് ജന:സെക്രട്ടറി ഹാരിസ് ഈന്തുള്ളതിൽ പ്രകാശനം ചെയ്തു. ഷംസീർ നരിക്കാട്ടേരി,ഹസീബ് കുന്നത്ത്,ജാഫർ തുണ്ടിയിൽ,റാഷിദ് പാറോളി,ഇകെ സിറാജ്,ജസീർ കക്കംവെള്ളി,മുഹമ്മദ് പാറപുറം,റസാഖ് തയ്യിൽ,അജ്മൽ ചിറക്കൽ തുടങ്ങിയവർ സംബന്ധിച്ചു.
Poster release; 'Branch empowerment through youth' campaign begins in Nadapuram








































