എടച്ചേരി:(https://nadapuram.truevisionnews.com/)പുറമേരി ഗ്രന്ഥാലയവും കാർഷിക വികസന കർഷകക്ഷേമ വകുപ്പ് തൂണേരി ബ്ലോക്ക്പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ എടച്ചേരിയിലെ ചുണ്ടയിൽ പാടശേഖരത്തിൽ നടത്തിയ നെല്ല് കൊയ്ത്തുൽസവം നാടിൻറെ ഉത്സവമായി ബ്ലോക്ക് പഞ്ചായത്ത് ആത്മപദ്ധതി വഴി
നടപ്പിലാക്കുന്ന ഫാം സ്കൂളിന്റെ നേതൃത്വത്തിലാണ് പുറമേരിഗ്രന്ഥാലയം മുൻകൈയെടുത്ത് നെൽകൃഷി ആരംഭിച്ചത് ചുണ്ടയിൽ പാടശേഖരത്തു നടന്ന കൊയ്ത്തുൽസവം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്കെ പി പ്രദീഷ് ഉദ്ഘാടനം ചെയ്തു കൃഷി അസിസ്റ്റൻറ് ഡയറക്ടർ പിവിദ്യ
പദ്ധതി വിശദീകരിച്ചുകാർഷിക ക്ലബ്ബ് സെക്രട്ടറി എം ബി ഗോപാലൻ,
വാർഡ് മെമ്പർ കെ സജീവൻ കൃഷി ഓഫീസർ വൈഷ്ണവ് ടി ജയചന്ദ്രൻ , പി പി രാജൻ ,പി അശോകൻ എന്നിവർ സംസാരിച്ചു ഗ്രാമപഞ്ചായത്തിലെ ചുണ്ടയിൽ പാടശേഖരത്തിൽ രണ്ട് ഏക്കറിലാണ് നെൽകൃഷി നടത്തിയത്ചിറ്റേനി [കുട്ടിക്കണ്ണപ്പൻ],കുറുവ ഇനത്തിൽപ്പെട്ട നെല്ലാണ് കൃഷി ചെയ്തത്.വർഷങ്ങളായി നെല്ലും പച്ചക്കറിയും കൃഷി ചെയ്തുവരുന്ന പുറമേരി ഗ്രന്ഥാലയമാണ് മറ്റു കർഷകർക്ക് മാതൃകയാകുന്ന രീതിയിൽ ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് ഫാം സ്കൂൾ നടപ്പിലാക്കുന്നത് നെൽകൃഷിയിൽ പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള വകുപ്പുതല പരിശീലനങ്ങളും ഫാം സ്കൂളിൽ നടന്നു വരുന്നുണ്ട്.

The harvest festival held at the paddy collection in Chunda was remarkable








































