Jan 31, 2026 06:02 PM

നാദാപുരം : (nadapuram.truevisionnews.com)പേരോട് 'സ്പോർട്സ് ഫോർ ഹ്യൂമാനിറ്റി' എന്ന മഹത്തായ സന്ദേശവുമായി പേരോട് എം.ഐ.എം ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിക്കുന്ന എംലീഗ് സോക്കർ കാർണിവലിന്റെ അഞ്ചാം സീസണിന് ആവേശകരമായ തുടക്കം. ഇന്ത്യൻ ഫുട്ബാളിലെ 'ഹെഡിംഗ് മാസ്റ്റർ' എന്നറിയപ്പെടുന്ന മുൻ ഇന്ത്യൻ ഫുട് ബോൾ താരം മുഹമ്മദ് റാഫി ടൂർണമെന്റ് കിക്ക് ഓഫ് ചെയ്തു.

കൗമാരപ്രായക്കാരെ കായിക വിനോദങ്ങളിലൂടെ അറിവിന്റെ നേർവഴിയിൽ വഴിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പേരോട് സ്കൂൾ ഈ കായിക മാമാങ്കം സംഘടിപ്പിക്കുന്നത്. ആകെ 168 വിദ്യാർത്ഥികളെ 12 വിവിധ ക്ലബ്ബുകളായി തിരിച്ചാണ് മത്സരങ്ങൾ നടക്കുന്നത്. സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൾ ജലീൽ മാസ്റ്റർ സ്വാഗതം പറഞ്ഞു.

തൂണേരി പഞ്ചായത്ത് പ്രസിഡന്റ്‌ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, പ്രിൻസിപ്പൽ രഞ്ജിത്, അബ്ദുള്ള ഒലിയോട്, ഹാരിസ് പണറത്തു,അബ്ദുൽ ഹമീദ് സി, കെഎം സമീർ, പി ഷാഹിന,,മുഹമ്മദ്‌ പികെ,ഹമീദ് എംസി, ഇസ്മായിൽ എം, ഇസ്യുദ്ധീൻ പികെ,അഷ്‌റഫ്‌ എൻ കെ, അസ്‌ലം വി കെ,സിയാദ്, മുഹമ്മദാലി പി പി, ആശംസകൾ അർപ്പിച്ചു.

ഹൃദയസ്പർശിയായ ഓർമ്മ പുതുക്കൽ

കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരണപ്പെട്ട സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് റിഷാലിന്റെ ഓർമ്മകൾ മൈതാനത്ത് വിങ്ങിനിന്നു. പ്രിയ സഹപാഠിയുടെ സ്മരണാർത്ഥം സ്കൂളിലെ എസ്.എസ്.എൽ.സി (SSLC) വിദ്യാർത്ഥികൾ പ്രത്യേക സൗഹൃദ മത്സരം സംഘടിപ്പിച്ചത് ചടങ്ങിലെ ഹൃദ്യമായ കാഴ്ചയായി. അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന എംലീഗ കാർണിവൽ, കേവലം ഒരു ടൂർണമെന്റിനപ്പുറം വിദ്യാർത്ഥികൾക്കിടയിൽ ഐക്യവും അച്ചടക്കവും വളർത്താനുള്ള വേദിയായി മാറിക്കഴിഞ്ഞു എന്ന് അധികൃതർ അറിയിച്ചു.

Muhammad Rafi kicks off M-League Soccer Carnival at Perode School

Next TV

Top Stories










News Roundup






News from Regional Network