നാദാപുരം: [nadapuram.truevisionnews.com] സ്വതന്ത്ര കർഷക സംഘം നാദാപുരം മണ്ഡലം കൺവൻഷൻ കാർഷിക മേഖലയിലെ പ്രതിസന്ധികളിൽ പ്രതിഷേധം രേഖപ്പെടുത്തി. കൃഷിയിടങ്ങൾ നിരന്തരമായി നശിപ്പിക്കപ്പെടുന്ന വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെയും പരിഹാരമുണ്ടായിട്ടില്ലെന്ന് കൺവൻഷൻ വിലയിരുത്തി.
ജില്ലാ ജനറൽ സെക്രട്ടറി നസീർ വട്ടോളി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. വല്ലംകണ്ടത്തിൽ അബ്ദുല്ല അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.കെ.ടി. കുഞ്ഞമ്മദ് സ്വാഗതം പറഞ്ഞു. സി.വി. മൊയ്തീൻ ഹാജി, ഇബ്രാഹിം പി., തട്ടാറത്ത് അമ്മദ്, വനിതാ വിങ്ങ് ജില്ലാ വൈസ് പ്രസിഡന്റ് സി.വി. നജ്മ, സുൽഫത്ത്, സീനത്ത്, റസിയ ഇ.എം., പി.കെ. അബ്ദുല്ല, അമ്മദ് മാസ്റ്റർ പൈകാട്ട്, സി.കെ. മഹ്മൂദ് ഹാജി, എം.ടി. മൊയ്തു, അബ്ദുൽ മജീദ് പി., ഹമീദ് സി.വി., മൊയ്തു മാസ്റ്റർ കായക്കൊടി, അബ്ദുൽ ഹമീദ്, വി. കുഞ്ഞബ്ദുല്ല ചുണ്ടയിൽ എന്നിവർ പ്രസംഗിച്ചു.
Independent Farmers' Group Nadapuram Mandal Convention against Government Neglect








































