എൽ.ഡി.എഫ് നാദാപുരം മണ്ഡലം വികസന ജാഥ തുടങ്ങി

എൽ.ഡി.എഫ് നാദാപുരം മണ്ഡലം വികസന ജാഥ തുടങ്ങി
Jan 31, 2026 12:19 PM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com]  ഇ.കെ വിജയൻ എം.എൽ.എ യുടെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന എൽ.ഡി.എഫ് നാദാപുരം മണ്ഡലം വികസന മുന്നേറ്റ ജാഥ തുടങ്ങി. ഇരിങ്ങണ്ണൂരിൽ നടന്ന ജാഥ സി.പി.എം സംസ്ഥാന കമ്മറ്റിയംഗം കെ.കെ ലതിക ഉദ്ഘാടനം ചെയ്തു.

ഗംഗാധരൻ പാച്ചാക്കര അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ ഇ.കെ വിജയൻ എം.എൽ.എ , ഉപ ലീഡർ പി.പി ചാത്തു, ഡയരക്ടർ ബേബി മൂക്കൻ തോട്ടം, പൈലറ്റ് വത്സരാജ് മണലാട്ട് , എ. മോഹൻദാസ് ,കെ.കെ സുരേഷ് കുമാർ , വി.പി കുഞ്ഞികൃഷ്ണൻ , അഹമ്മദ് ഹാജി, രജീന്ദ്രൻ കപ്പള്ളി, പ്രേംരാജ് കായക്കൊടി , പി.എം നാണു, എം.കെ ശശി,ശ്രീജിത്ത് മുടപ്പിലായി, കരിമ്പിൽ വസന്ത എന്നിവർ പ്രസംഗിച്ചു. എം.രാജൻ സ്വാഗതമാശംസിച്ചു.

LDF Nadapuram constituency development march begins

Next TV

Related Stories
Top Stories










News Roundup