ഇരിങ്ങണ്ണൂർ:(nadapuram.truevisionnews.com) ഖത്തറിലെ ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ നടന്ന അന്താരാഷ്ട്ര വാഹന നിർമ്മാണ മത്സരമായ 'ഷെൽ ഇക്കോ-മാരത്തോൺ ഏഷ്യ-പസഫിക് ആൻഡ് മിഡിൽ ഈസ്റ്റ് ചാമ്പ്യൻഷിപ്പ് 2026'-ൽ മികച്ച നേട്ടം കൈവരിച്ച ടീം പ്രവേഗയുടെ നായകന് നാട്ടുകാരുടെ സ്നേഹാദരം.
തിരുവനന്തപുരം ഗവ. എൻജിനീയറിംഗ് കോളേജ് ബാർട്ടൺഹില്ലിലെ വിദ്യാർത്ഥികൾ ഉൾപ്പെട്ട ടീമിനെ നയിച്ചത് പി.കെ. അശ്വിനാണ്. ഇരിങ്ങണ്ണൂർ സ്വദേശികളായ പ്രണവം ബാബു വിന്റെയും ബിന്ദുവിന്റെയും മകനാണ്. ഖത്തറിൽ നിന്നും നാട്ടിലെത്തിയ അശ്വിനെ വാർഡ് മെമ്പർ സലീന കെപി യുടെ നേതൃത്വത്തിൽ അനുമോദിച്ചു
Ashwin and team achieve brilliant feat in Shell Eco-Marathon; hometown congratulates them










































