വടകര:(vatakara.truevisionnews.com) കേരളത്തെ ആറ് ലക്ഷം കോടി രൂപയുടെ കടബാധ്യതയിലേക്ക് തള്ളിവിട്ട സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 'പുതുയുഗ യാത്ര'യുടെ ഭാഗമായി വടകരയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി ബോർഡ് കടുത്ത പ്രതിസന്ധിയിലാണെന്നും ഇതിനിടയിൽ നാല് തവണയാണ് ചാർജ് വർധിപ്പിച്ച് ജനങ്ങളെ ദ്രോഹിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയിൽ വിലക്കയറ്റത്തിന്റെ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്താണെന്നും ഈ സ്ഥാനം വിട്ടുകൊടുക്കാൻ മുഖ്യമന്ത്രി തയ്യാറല്ലെന്നും അദ്ദേഹം പരിഹസിച്ചു.
ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്നും എല്ലാത്തരം വർഗീയതകളെയും കോൺഗ്രസ് നേരിടുമെന്നും കൂട്ടിച്ചേർത്തു. ഗൂഗിൾ പേ വഴി പോലും കൈക്കൂലി വാങ്ങുന്ന തരത്തിൽ അഴിമതി സർവവ്യാപിയായെന്നും സതീശൻ വിമർശിച്ചു.

ചടങ്ങിൽ പങ്കെടുത്ത ഷാഫി പറമ്പിൽ എം.പി സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിൽ സംസാരിച്ചു. സിപിഎം ഉപയോഗിക്കുന്നത് സംഘപരിവാർ ഭാഷയാണെന്നും വിദ്വേഷ പ്രസംഗങ്ങളിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണം നിലനിർത്താനാണ് അവർ ശ്രമിക്കുന്നതെന്നും പറഞ്ഞു. എൽ.ഡി.എഫ് നടത്തുന്ന ജാഥകളെ ജനങ്ങൾ തള്ളിക്കളഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.
സംസ്ഥാനത്തെ പൊതുവിതരണ രംഗം പൂർണ്ണമായും തകർന്നെന്ന് കേരള കോൺഗ്രസ് ചെയർമാൻ അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. പരിപാടിയിൽ കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് വി. ഗോപാലൻ ഉൾപ്പെടെയുള്ള നേതാക്കൾ വി.ഡി. സതീശനിൽ നിന്നും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു.
കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അടൂർ പ്രകാശ് എം.പി, അഡ്വ. കെ. പ്രവീൺ കുമാർ, കെ.കെ. രമ എം.എൽ.എ, ഷാനിമോൾ ഉസ്മാൻ തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കൾ പ്രസംഗിച്ചു.
'Kerala is being ruled by a government that has trapped the state in debt' - VD Satheesan


























.jpeg)
_(30).jpeg)






